Novel

ശിശിരം: ഭാഗം 143

രചന: മിത്ര വിന്ദ

മേടയിൽ വീട്ടിൽ കയറികൂടിയ ബാധകളും മെല്ലെ വിട്ട് പോകുകയായിരുന്നു..
ഗിരിജയുടെ ബാധ ഒഴിഞ്ഞു പോയതോടെ അവിടെയും സമാധാനവും സന്തോഷവും.

സാവധാനം എല്ലാം ഒന്ന് കര കേറി വന്നു.

മീനാക്ഷിയ്ക്ക് സന്തോഷമായി, ഒപ്പം യദുവിനും.
കിച്ചനെ വിളിച്ചു വിവരം പറഞ്ഞപ്പോൾ സംഭവിച്ചതെല്ലാം നല്ലതിനെന്ന് അവൻ പറഞ്ഞു.

പെട്ടന്ന് അങ്ങട് വിശ്വസിക്കേണ്ടന്നും നോക്കീം കണ്ടും നിന്നോണം എന്നും ശ്രുതി മീനാക്ഷിയെ ഉപദേശിച്ചു.
എന്നാലും ഗിരിജയിൽ പ്രകടമായ മാറ്റങ്ങൾ ആയിരുന്നു പിന്നീട് എന്നും അങ്ങോട്ട് സംഭവിച്ചത്.

***

ജയന്തി ചേച്ചിയുടെ കുഞ്ഞമ്മ മരിച്ചു പോയി. അതുകൊണ്ട് അവർക്ക് അത്യാവശ്യമായിട്ട് വീട് വരെ ഒന്ന് പോണം..

മോളെ… എന്താ ഇപ്പൊ ചെയ്ക.എനിക്ക് ഒന്ന് പോയി കാണാണ്ട് വേറെ നിവർത്തി ഇല്ലാലോ

അതിനെന്താ ചേച്ചി പൊയ്ക്കോളൂ.നകുലേട്ടൻ ഇവിടെ ഉണ്ടല്ലോ.അതുകൊണ്ട് പ്രശ്നം ഇല്ലന്നെ.
അമ്മു അവരെ സമാധാനിപ്പിച്ചു..

എനിക്ക് വേറൊരു നിവർത്തിയും ഇല്ലാഞ്ഞിട്ടാണ് മോളെ. കുഞ്ഞമ്മയുടെ കൂടെയായിരുന്നു ഞാൻ ചെറുപ്പത്തിലെ വളർന്നത്. ഒരുപാട് ചോറ് തന്ന് ആളാ.. ഒന്നു പോയി കണ്ടില്ലെങ്കിൽ ആ ആത്മാവ് എന്നെ ശപിക്കും.

ചേച്ചി ധൈര്യമായിട്ട് പോയിട്ട് വന്നേ… ഇവിടെ ഒരു പ്രശ്നവുമില്ല, അല്ലെങ്കിൽ തന്നെ എനിക്കിപ്പോ മാസം മൂന്നു കഴിഞ്ഞില്ലേ. ഇനി ചെറിയ ചെറിയ ജോലികളൊക്കെ ചെയ്താലും തരക്കേടില്ലന്നേ.

രണ്ടാളും സംസാരിച്ചുകൊണ്ട് നിന്നപ്പോൾ നകുലൻ അവരുടെ അടുത്തേക്ക് വന്നു. അവന്റെ കയ്യിൽ സരസ്വതി മോളും ഉണ്ടായിരുന്നു.

എന്താണ് ഇവിടെ ചൂട് പിടിച്ച ചർച്ച…..?

അവൻ ചോദിച്ചതും അമ്മു കാര്യങ്ങളൊക്കെ പറഞ്ഞു.

ചേച്ചി റെഡി ആയിക്കോ.. ഞാൻ ബസ്സ് കേറ്റി വിടാം പോരെ…

അല്ല മോനെ… അമ്മുവിനെയും കുഞ്ഞുവാവയെയും ഒറ്റയ്ക്കാക്കിയിട്ട് എങ്ങനെയാണ്.. വല്ലാത്തൊരു ധർമ്മസങ്കടത്തിൽ ആണ് മോനെ ഞാനിപ്പോൾ..

അമ്മൂനെയും കുഞ്ഞിനെയും ഒറ്റയ്ക്കാക്കിയിട്ടല്ലല്ലോ ചേച്ചി പോകുന്നത്. ഞാൻ ഇല്ലേ ഇവിടെ?

മോനു പുറത്തേയ്ക്ക് എവിടെയെങ്കിലും പോകേണ്ടി വന്നാലോ..

പോകേണ്ടിവന്നാൽ ഞാൻ ഇവരെയും കൂട്ടിക്കൊണ്ടു പൊയ്ക്കോളാം.. അതു പോരെ
ചേച്ചി പെട്ടെന്ന് റെഡി ആയിക്കോ കുറെ ദൂരം യാത്ര ചെയ്യേണ്ടതല്ലേ. ഒന്നോ രണ്ടോ ദിവസം അവിടെ നിന്നിട്ട് വന്നാലും ഞങ്ങൾക്ക് യാതൊരു കുഴപ്പവുമില്ല.

ഇന്ന് ഒരു ദിവസത്തേക്ക് നിൽക്കുവൊള്ളൂ മോനെ,നാളെ വൈകുന്നേരത്തേക്ക് ഞാൻ മടങ്ങിയെത്തും..

ആഹ്… അതൊക്കെ പിന്നത്തെ കാര്യമല്ലേ ഇപ്പോൾ പെട്ടെന്ന് റെഡി ആയിക്കോളൂ.

അവൻ പറഞ്ഞതും ജയന്തി ഒരുങ്ങാനായി പോയി.
കുഞ്ഞിനെ മേടിച്ചു അമ്മു റൂമിലേക്കും നടന്നു.

അര മണിക്കൂറിനുള്ളിൽ ജയന്തി ചേച്ചിയെയും കൂട്ടി നകുലൻ യാത്രയായി.

ഇറങ്ങാൻ നേരം അമ്മുന്നും കുഞ്ഞുവാവയ്ക്കും കെട്ടിപ്പിടിച്ച് ഉമ്മയൊക്കെ കൊടുത്തിട്ടാണ് അവർ പോയത്.
അമ്മുവിനും സങ്കടമായി

എന്റെ പൊന്നു ചേച്ചി നാളെ ഇങ്ങോട്ട് വരുന്ന കേസല്ലേ, ഇത്രമാത്രം  ആറ്റിട്യൂട് ഇടണോ രണ്ടാളും കൂടി.
കണ്ണ് തുടച്ചുകൊണ്ട് വണ്ടിയിൽ കയറിയ  ചെയ്തു ചേച്ചി നോക്കി ദേഷ്യത്തിൽ ചോദിച്ചു.
മറുപടിയൊന്നും പറയാതെ അവർ  മുഖം കുനിച്ചിരുന്നതേയുള്ളൂ.

ഞങ്ങൾക്കറിയാം ചേച്ചിക്ക് എത്രമാത്രം സ്നേഹം ഞങ്ങളോട് രണ്ടാളോടും ഉണ്ടെന്നുള്ളത്. അതുപോലെതന്നെ തിരിച്ചും.. പോയിട്ട് വാ ചേച്ചി.

കാറിൽ നിന്നും ഇറങ്ങിയപ്പോൾ അവരുടെ കയ്യിലേക്ക് കുറച്ചു നോട്ടുകൾ വെച്ചുകൊടുത്തുകൊണ്ട്  നകുലൻ പറഞ്ഞു.

മോനെ പൈസ ഒന്നും വേണ്ടന്നേ ചേച്ചിയുടെ കയ്യിൽ ഉണ്ട്..

ഇരിക്കട്ടെ.. ഇതും കൂടി വെച്ചോളൂ. മനുഷ്യന്റെ കാര്യമല്ല ചേച്ചി എന്തെങ്കിലും ആവശ്യം വന്നാലോ.

അവരെ ബസ് കയറ്റി വിട്ട ശേഷം അവൻ വീണ്ടും വന്നു കാറിൽ കയറി..

വീട്ടിലേക്ക് തിരിച്ചു എത്തിയപ്പോൾ അമ്മു ബിന്ദു അമ്മായിയെ വീഡിയോ കാൾ ചെയ്യുകയാണ്.
കുഞ്ഞിനെ കാണിക്കാൻ.

ബിന്ദുവിന്റെ ശബ്ദം കേട്ടു കുഞ്ഞ് കയ്യും കാലും ഇട്ടിളക്കിയപ്പോൾ നകുലനും അമ്മുവും ചിരിയോടെ അതു നോക്കി നിന്നു.

കുറേ നേരം അവരുമായി ഓരോ നാട്ടു വിശേഷം പറഞ്ഞു. വാവയ്ക്ക് ഉറക്കം വന്നു തുടങ്ങിയപ്പോൾ അമ്മു ഫോൺ കട്ട് ചെയ്തു.

അങ്ങനെ അന്നത്തെ ദിവസം ചേച്ചിയില്ലാതെ ഇരുവരും ചേർന്ന് വീട്ടു കാര്യങ്ങളൊക്കെ കൈകാര്യം ചെയ്തു പോന്നു.

നിനക്ക് ഈയിടെ ആയിട്ട് എന്നോട് ഒട്ടും സ്നേഹമില്ല കേട്ടോടി അമ്മുവേ?

വാവയ്ക്ക് പാല് കൊടുത്തു കൊണ്ടിരുന്ന അമ്മുനെ നോക്കി നകുലൻ പറഞ്ഞു.

അവൾക്ക് കുടിക്കുവാൻ ഒരു ഗ്ലാസ്‌ ചായയും ആയിട്ട് വന്നതാണ് അവൻ

ഹ്മ്… മനസിലായി… എന്തോ കൂടോത്രം ചെയ്തു പാവം ചേച്ചിയെ ഓടിച്ചു വിട്ടിട്ട് അടുത്ത് കൂടിയേക്കുവാ അല്ലെ….കള്ളൻ

കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയ ശേഷം അമ്മു അവനെയൊന്നു അടിമുടി നോക്കി.

എത്ര നാളായി പെണ്ണെ… ഇനി ഇങ്ങനെ കാത്തിരിക്കാൻ വയ്യന്നേ. അതോണ്ടല്ലേ..

ഇവിടെ ഇരുന്നോണം. ഞാനൊന്നു കുളിച്ചിട്ട് വിളക്ക് കൊളുത്തട്ടെ.

നകുലനെ നോക്കി പേടിപ്പിച്ചിട്ടു അമ്മു വാഷ് റൂമിലേക്ക് കയറി.

കുളിച്ചിറങ്ങി വന്ന ശേഷം അമ്മു നിലവിളക്ക് കൊളുത്തി, നാമം ജപിച്ചു..
അതിനു ശേഷം അടുക്കളയിൽ ചെന്നിട്ട് ചോറും കറികളും ചൂടാക്കി വെച്ചു.

ഏഴര മണി ആകുമ്പോൾ അമ്മുവും നകുലനും അത്താഴം കഴിക്കും. അപ്പോൾ ചേച്ചിയുടെ കൈയിൽ ആയിരിക്കും കുഞ്ഞ്.
ഇന്ന് പക്ഷെ ആദ്യം അമ്മു കഴിച്ചെഴുന്നേറ്റു.അതിനുശേഷം ആണ് നകുലൻ ഭക്ഷണം കഴിക്കുവാനായി പോയത്..

കുറച്ചുദിവസമായിട്ട് രാത്രിയിൽ  ഏകദേശം ഒരു ഒൻപത് ഒമ്പതര മണിയാകുമ്പോഴാണ് കുഞ്ഞുവാവ ഉറങ്ങുന്നത്,ആ കിടപ്പ് ഒരു, രണ്ടരമണിക്കൂറോളം സുഖമായി ഉറങ്ങും.
മാസങ്ങൾ മുന്നോട്ടുപോകും തോറും കുഞ്ഞിനും കുറേയൊക്കെ മാറ്റങ്ങൾ വന്നു തുടങ്ങിയിരുന്നു.

അതുകൊണ്ട് വലിയ പ്രശ്നമില്ലാതെ  വഴക്കൊന്നും ഇല്ലാതെ  ഉറങ്ങും.

ജയന്തി ചേച്ചി ആണെങ്കിൽ രണ്ടുമൂന്നു തവണ അമ്മുവിനെയും നകുലനെയും ഫോണിൽ വിളിച്ചു..
കുഞ്ഞുവാവ വഴക്കുണ്ടോ എന്ന് അറിയുവാനാണ് വിളിക്കുന്നത്…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!