Sports

ഇതോടെ സഞ്ജു തീര്‍ന്നു; ഇനി രഞ്ജി കളിച്ചു തുടങ്ങാം

സഞ്ജുവിന്റെ ദയനീയ പ്രകടനത്തില്‍ വ്യാപക വിമര്‍ശനം

ഇന്ത്യയുടെ ടി20 സ്റ്റാര്‍ ഓപ്പണര്‍ ആയി ഇനി മലയാളികളുടെ സ്വകാര്യ അഹങ്കാരം സഞ്ജു സാംസണിനെ കാണാനിടയില്ല. ചാമ്പ്യന്‍സ് ട്രോഫിയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താതില്‍ വിമര്‍ശനം നടത്തിയവരെല്ലാം ഇപ്പോള്‍ മൗനത്തിലാണ്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കാര്യമായ പ്രകടനം കാഴ്ചവെക്കാനാകാതെ സഞ്ജു സാംസണ്‍ തളര്‍ന്നിരിക്കുകയാണ്. വിരാട് കോലിയുടെയും രോഹിത്ത് ശര്‍മയുടെയും മോശം പെര്‍ഫോമന്‍സില്‍ വിമര്‍ശനം ഉന്നയിച്ച ക്രിക്കറ്റ് ആരാധകര്‍ മുഴുവനും ഇപ്പോള്‍ സഞ്ജുവിനെതിരെയാണ്.

പരമ്പരയിലെ നാലു മല്‍സരം കഴിഞ്ഞപ്പോള്‍ 8.75 എന്ന ദയനീയ ശരാശരിയില്‍ വെറും 35 റണ്‌സ് മാത്രമ അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുള്ളൂ. ഈ പരമ്പരയ്ക്കു ശേഷം സഞ്ജു ഇനി ടി20 ടീമില്‍ കാണുമോയെന്നതും സംശയത്തിലായിരിക്കുകയാണ്.

ടി20യില്‍ വിക്കറ്റ് കീപ്പറുടെ റോളില്‍ അദ്ദേഹം തുടരെ ഫ്‌ളോപ്പായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലിനെ തിരികെ വിളിക്കുന്നതിനെക്കുറിച്ച് ഇന്ത്യന്‍ ടീമിനു ആലോചിക്കാവുന്നതാണ്. കാരണം സഞ്ജുവിനേക്കാള്‍ ടി20യില്‍ സ്ഥാനമര്‍ഹിക്കുന്നതും അദ്ദേഹമാണ്.

നിലവിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവുമധികം സ്ഥിരത പുലര്‍ത്തിയിട്ടുള്ള താരം കെഎല്‍ രാഹുലാണെന്നു കണക്കുകള്‍ പറയുന്നു. റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ ഇവരേക്കാളെല്ലാം മികച്ച ശരാശരിയാണ് ടി20യില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ അദ്ദേഹത്തിനുള്ളത്. അന്താരാഷ്ട്ര ടി20യില്‍ രാഹുലിന്റെ ശരാശരി 38ഉം സ്‌െ്രെടക്ക് റേറ്റ് 139.14ഉം ആണ്.

എന്നാല്‍ സഞ്ജുവിന്റെ ശരാശരി വെറും 25.61 മാത്രമേയുള്ളു. സ്‌െ്രെടക്ക് റേറ്റ് 151.43 ഉണ്ടെങ്കിലും ബാറ്റിങില്‍ അദ്ദേഹത്തെ ഒരിക്കലും ടീമിനു വിശ്വസിക്കാന്‍ സാധിക്കില്ല. റിഷഭിന്റെ ശരാശരി 23ഉം സ്‌െ്രെടക്ക് റേറ്റ് 127.40ഉം ആണ്. ഇഷാനിലേക്കി വന്നാല്‍ 25.68 ശരാശരിയാണ് താരത്തിനുള്ളത്.

ഇംഗ്ലണ്ടിനെതിരെ നാളെ നടക്കാനിരിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയല്ലാതെ സഞ്ജുവിന് മുന്നില്‍ ഇനി മറ്റൊരു മാര്‍ഗവുമില്ല. സെഞ്ച്വറിയില്‍ കുറഞ്ഞ മുന്നേറ്റമൊന്നും സഞ്ജുവിന് മതിയാകില്ല. അങ്ങനെ തകര്‍ത്തടിച്ച് കളിച്ചാല്‍ മാത്രമെ സഞ്ജുവിന്റെ പേര് സെലക്ടര്‍മാര്‍ക്ക് മുന്നില്‍ ഇനി എത്തുകയുള്ളൂ.

ഐ പി എല്ലിലെ പ്രകടനമാണ് സഞ്ജുവിന്റെ അടുത്ത മാര്‍ഗം. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായ സഞ്ജുവിന്റെ ഐ പി എല്‍ പ്രകടനം മാസ്മരികമാകുകയും സഞ്ജുവിന് പകരം സെലക്ടര്‍മാരുടെ ലിസ്റ്റിലുള്ള റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷാന്‍ എന്നിവരടക്കമുള്ളവരുടെ പ്രകടനം താരതമ്യേനേ കുറവാകുകയാണെങ്കിലും ഒരു പക്ഷെ സഞ്ജുവിന് ഗുണം ചെയ്‌തേക്കാം.

ഇന്ത്യന്‍ ടീമില്‍ ഇനിയും അവസരം ലഭിക്കണമെങ്കില്‍ കേരളാ ടീമിനൊപ്പം ചേര്‍ന്ന് രഞ്ജി ട്രോഫിയടക്കുള്ള ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരമായി കളിക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കലും സഞ്ജുവിനെ സംബന്ധിച്ചെടുത്തോളം അവസാനത്തെ മാര്‍ഗമായി മാറും. എന്നാല്‍, അവസാനം നടന്ന വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താത്തതുമായി ബന്ധപ്പെട്ട് വിവാദം നടക്കുകയാണ്. സഞ്ജുവിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഇതിനകം രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

 

 

Related Articles

Back to top button
error: Content is protected !!