Kerala

കുറ്റപത്രം സമർപ്പിച്ചു; രാഹുൽ അടക്കം അഞ്ച് പ്രതികൾ

[ad_1]

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ കുറ്റപത്രം നൽകി പൊലീസ്. പ്രതിക്കെതിരെ ഗാർഹിക പീഡനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. യുവതിയുടെ ഭർത്താവ് രാഹുൽ പി ഗോപാലൽ അടക്കം അഞ്ച് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 

കൊലപാതക ശ്രമം, സ്ത്രീധന പീഡനം അടക്കമുള്ള വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. നേരത്തെ എഫ്ഐആർ റദ്ദാക്കരുതെന്ന് ഫറോക്ക് പൊലീസ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എഫ്‌ഐആർ റദ്ദാക്കാൻ ആവശ്യപ്പെട്ട് രാഹുൽ പി ഗോപാലിന്റെ ഹർജിയിലാണ് പൊലീസ് ഇക്കാര്യം ആവശ്യപ്പെട്ടത്.

 യുവതിയുമായുള്ള പരാതി ഒത്തുതീർപ്പായെന്നും ഭാര്യയുമായി ഉണ്ടായിരുന്നത് തെറ്റിദ്ധാരണയാണെന്നുമായിരുന്നു ഹൈക്കോടതിയിൽ രാഹുൽ അറിയിച്ചത്.  യുവതിയെ ശാരീരികമായി ആക്രമിച്ചിട്ടില്ല. ഒരുമിച്ച് ജീവിക്കാനാണ് തീരുമാനം. പൊലീസ് ഇടപെടൽ മൂലം ഒരുമിച്ച് ജീവിക്കാനായില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു. രാഹുലുമായുള്ള തർക്കം പരിഹരിച്ചെന്നാണ് യുവതിയുടെ സത്യവാങ്മൂലത്തിലുണ്ടായിരുന്നത്. 



[ad_2]

Related Articles

Back to top button