Kerala

സമരം പൊളിഞ്ഞെന്ന് മന്ത്രി; കെഎസ്ആർടിസിയെ തകർക്കാനുള്ള ശ്രമം ജനം പരാജയപ്പെടുത്തി

ടിഡിഎഫിന്റെ നേതൃത്വത്തിൽ ഇന്ന് കെഎസ്ആർടിസിയിൽ നടത്തിയ സമരം പൊളിഞ്ഞ് പാളീസായെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ശമ്പളം ഒന്നാം തീയതി തരുമെന്ന് പറഞ്ഞിട്ടും സമരം നടത്തുന്നത് ശരിയല്ല. പ്രാകൃതസമരം ഇനി വേണ്ടെന്ന സന്ദേശമാണ് ഇത് നൽകുന്നത്

ബസിന് കേടുപാട് വരുത്തിയതിന് സമരത്തിന് ആഹ്വാനം ചെയ്തവർ നഷ്ടപരിഹാരം നൽകണം. അതിനായി നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. ഇന്നലത്തെ സമരത്തെ വനിതാ ജീവനക്കാരടക്കം തള്ളിയെന്നും മന്ത്രി പറഞ്ഞു

സാധാരണയേക്കാളും കൂടുതലാണ് ഇന്നത്തെ സ്ത്രീ ജീവനക്കാരുടെ ഹാജർ. കെഎസ്ആർടിസിയെ തകർക്കാനുള്ള ശ്രമം ജനങ്ങളും വലിയൊരു വിഭാഗം ജീവനക്കാരും ഒന്നിച്ച് നിന്ന് പരാജയപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു

Related Articles

Back to top button
error: Content is protected !!