ലൈഫ് പദ്ധതിക്ക് 1160 കോടി; ആരോഗ്യമേഖലക്ക് 1043.73 കോടി, കേരളത്തെ ഹെൽത്ത് ടൂറിസം ഹബ്ബാക്കും

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫിന് 1160 കോടി രൂപ കൂടി അനുവദിച്ചു. 2025-26ൽ ലൈഫ് പദ്ധതിയിലൂടെ ഒരു ലക്ഷം വീടുകൾ പൂർത്തിയാക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിച്ച് പറഞ്ഞു. ഒഴിഞ്ഞ് കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് കെ ഹോംസ് പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു
ആരോഗ്യമേഖലക്ക് 1043.73 കോടി രൂപ അനുവദിച്ചു. പൊതുമരാമത്ത് പാലങ്ങൾക്കും റോഡുകൾക്കുമായി 3061 കോടി രൂപ അനുവദിച്ചു. സ്വകാര്യ നിക്ഷേപത്തോടെ തീരദേശ പാത പൂർത്തിയാക്കും. തെക്കൻ കേരളത്തിൽ പുതിയ കപ്പൽ നിർമാണ ശാല ആലോചനയിലുണ്ടെന്നും മന്ത്രി അറിയിച്ചു
കൊല്ലം നഗരത്തിൽ ഐടി പാർക്ക് സ്ഥാപിക്കും. തിരുവനന്തപുരം ഔട്ടർ എരിയ ഗ്രോത്ത് കോറിഡോറിന് അംഗീകാരം നൽകി. ഒഎൻജിസിയെ ചുറ്റി എട്ട് പ്രത്യേക സാമ്പത്തിക മേഖലകൾ രൂപീകരിക്കും. ലാൻഡ് പൂളിംഗ് വഴി സ്ഥലം ഏറ്റെടുക്കും. ഉൾനാടൻ ജലഗതാഗതത്തിന് 500 കോടി രൂപ അനുവദിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം 15,980.41 കോടിയായി ഉയർത്തി. ജനറൽ പർപ്പസ് ഫണ്ടായി 2577 കോടി രൂപ അനുവദിച്ചു. കേരളത്തെ ഹെൽത്ത് ടൂറിസം ഹബ്ബാക്കും. ഇതിനായി 50 കോടി അനുവദിച്ചു.