വീണ്ടും ട്വിസ്റ്റ്: ഡി. ബാലമുരളിയെ കെഎംഎസ്സിഎല് എംഡിയായി നിയമിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു
തിരുവനന്തപുരം: കേരള മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് ലിമിറ്റഡിന്റെ തലപ്പത്ത് ഡി ബാലമുരളിയെ നിയമിച്ചതില്‍ ട്വിസ്റ്റ്. നിയമനം വിവാദമായതോടെ ബാലമുരളിയെ നിയമിക്കേണ്ടന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ് കാലത്തെ മരുന്നുവാങ്ങലില് വിജിലന്‍സ്- ലോകായുക്ത അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് പിന്മാറ്റം. സ്ഥാനമേറ്റെടുക്കാന്‍ താല്പര്യമില്ലെന്ന് ഡി ബാലമുരളിയും സര്‍ക്കാരിനെ അറിയിച്ചു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേരള മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് ലിമിറ്റഡിന്റെ തലപ്പത്തേക്ക് നാല് ഐഎഎസ് ഉദ്യോഗസ്ഥരെ വിവിധ സമയങ്ങളിലായി നിയമിച്ചിരുന്നു. അവരാരും വിവിധ കാരണങ്ങള്‍ പറഞ്ഞ് സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായില്ല. കഴിഞ്ഞദിവസം ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയില്‍ കെ എം എസ് സി എല്‍ എംഡിയായി ഡി ബാലമുരളിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ ബാലമുരളിയുടെ നിയമനത്തില്‍ ആരോഗ്യ വകുപ്പിന് അസംതൃപ്തി ഉണ്ടായിരുന്നതായാണ് സൂചന. കഴിഞ്ഞ 10 വര്‍ഷത്തെ ആരോഗ്യവകുപ്പിലെ മരുന്നു പര്‍ച്ചേസുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെ കെ ശൈലജ ആരോഗ്യ മന്ത്രി ആയിരിക്കെ കേരള മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് എംഡിയായിരുന്നു ഡി ബാലമുരളി.
കെഎംസിഎലിലെ പര്ച്ചേസ്മായി ബന്ധപ്പെട്ട് ലോകായുക്തയില്‍ കേസ് നേരിടുന്ന ഉദ്യോഗസ്ഥന് കൂടിയാണ് ഡി ബാലമുരളി. ഈ പശ്ചാത്തലത്തിലാണ് ബാലമുരളിയെ നിയമിക്കേണ്ടത് ഇല്ല എന്ന സര്‍ക്കാര്‍ തീരുമാനം. സ്ഥാനം ഏറ്റെടുക്കാന്‍ ഡി ബാലമുരളിയും വിയോജിപ്പ് അറിയിച്ചിരുന്നു. ബാലമുരളി തലപ്പത്തേക്ക് വന്നാല്‍ നിലവിലെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്ന വിലയിരുത്തലും കസേര മാറ്റത്തിന് പിന്നിലുണ്ട്. പുതിയ ആളെ ഉടന്‍ നിയമിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

സ്കൂളുകളിൽ സംഘപരിവാർ പ്രസിദ്ധീകരണത്തിന്റെ പരീക്ഷയ്ക്ക് അനുമതി; റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

സംഘപരിവാര്‍ പ്രസിദ്ധീകരണം ‘മയില്‍പ്പീലി’യുടെ സ്കോളര്‍ഷിപ്പ് നടത്താന്‍ സ്കൂളുകള്‍ക്ക് അനുമതി

കോഴഞ്ചേരി പാലം: ക്രെഡിറ്റിനായി പോര് മുറുകുന്നു; അവകാശവാദങ്ങളുമായി വീണാ ജോർജും അബിൻ വർക്കിയും രംഗത്ത്

നെടുമങ്ങാട് മെഡിക്കൽ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം: ഡോക്ടർ എൻ കെ ബിനുവിന് സസ്പെൻഷൻ

മെസിയില്ലാത്ത അർജന്റീനയ്ക്ക് ആദ്യ തോൽവി; പത്താം നമ്പർ കുപ്പായത്തിൽ ഇനി ആര്?
