Wednesday, 25 November 2026 About Us · Contact Us

ഗാന്ധിജി പഠിപ്പിച്ച സമരമുറകൾ പിന്തുടരുമ്പോൾ അടിച്ചമർത്താൻ ശ്രമം; സമരക്കാരോട് ശത്രുതയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് വിരോധാഭാസം: വളർമതി

Flexes At Lpst Protest Venue Should Be Removed Within 24 - വളർമതി
എൽ പി എസ് ടി സമരവേദിയിലെ ഫ്‌ളക്‌സുകൾ 24 മണിക്കൂറിനകം നീക്കണം; വളർമതിക്ക് വീണ്ടും പോലീസ് നോട്ടീസ്

ഗാന്ധിജി കാണിച്ചു തന്ന സത്യാഗ്രഹ സമരമുറ നടത്തുമ്പോൾ അതിനെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് വളർമതി. നിലവിൽ ഒളിവിൽ പോകേണ്ടേ അവസ്ഥയാണെന്ന് പറഞ്ഞ വളർമതി താൻ ഒരു കുറ്റവാളി അല്ലെന്നും ഓർമിപ്പിച്ചു.

താന്‍ ഒളിവില്‍ പോകേണ്ട അവസ്ഥയിലാണെന്നും താന്‍ ഒരു കുറ്റവാളി അല്ലെന്നും എല്‍പിഎസ്ടി സമരസമിതി നേതാവ് വളര്‍മതി. ബലമായി പിടിച്ചു കൊണ്ട് പോകാന്‍ ശ്രമിക്കുന്നു. സര്‍ക്കാരിന് എങ്ങനെ ആണ് ഇങ്ങനെ ചെയ്യാന്‍ കഴിയുന്നത്. നീതിക്ക് വേണ്ടി ആണ് സമരം. എങ്ങനെ ആണ് അതില്‍ നിന്ന് പിന്നോട്ട് പോകാന്‍ കഴിയുന്നത്. സമരക്കാരോട് ശത്രുത ഇല്ല എന്ന് മുഖ്യമന്ത്രി പറയുന്നു.

എന്നാല്‍ അത് വെറും പറച്ചില്‍ മാത്രം ആണെന്ന് വളര്‍മാതി കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ സമീപനം ശരിയാണോ. പ്രതിപക്ഷത്ത് ആയിരുന്നപ്പോള്‍ അനുകമ്പ ഉണ്ടായിരുന്നു. എങ്ങനെയാണ് ഇപ്പോള്‍ ഇങ്ങനെ പെരുമാറാന്‍ കഴിയുന്നത്. സാമ്പത്തിക ബാധ്യത ഉണ്ടാകും എന്ന് പറയുന്നു. സാമ്പത്തിക ബാധ്യതയുടെ ഏത് കണക്കാണ് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുള്ളതെന്നും അവര്‍ ചോദിച്ചു.രണ്ട് വര്‍ഷത്തെ റിട്ടയര്‍മെന്റ് വേക്കന്‍സികള്‍ നല്‍കണമെന്ന ആവശ്യവും വളര്‍മതി ഉന്നയിച്ചു.

അത് എങ്ങനെ നല്‍കാന്‍ കഴിയും എന്ന് ആലോചിച്ചശേഷം ചര്‍ച്ചക്ക് വിളിക്കണം. രണ്ട് വര്‍ഷത്തെ റിട്ടയര്‍മെന്റ് വേക്കന്‍സികള്‍ നല്‍കിയാല്‍ സമരം അവസാനിപ്പിക്കുമെന്ന് വളര്‍മതി പറഞ്ഞു. ഇത് നടപ്പാക്കിയാല്‍ സാധാരണക്കാരായ കുറച്ചുപേരുടെ സ്വപ്നങ്ങള്‍ നടപ്പാക്കാന്‍ കഴിയും. ഇതില്‍ പരിഹാരം കാണാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്.

സര്‍ക്കാരിനെ അടിച്ചമര്‍ത്തിയതുകൊണ്ട് ഒരു പോംവഴിയും ഉണ്ടാകില്ല. സമരം സമവായത്തോടെ അവസാനിപ്പിക്കാന്‍ നീക്കം ഉണ്ടാവണം. മാനസികമായും കായികമായും സൈബര്‍ ബുള്ളിങ്ങും ഒക്കെ നേരിടുന്നുണ്ടെന്നും നീതിക്ക് വേണ്ടി മാത്രമാണ് പോരാടുന്നതെന്നും വളര്‍മതി പറഞ്ഞു. ബിപി ഷുഗറും എല്ലാം നോര്‍മല്‍ ആണെന്നും ഇങ്ങോട്ടേക്ക് വന്ന് സമരം പൊളിക്കാന്‍ നോക്കണ്ടന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മലയാളികൾ കർണാടകയുടെ സംസ്കാരം നശിപ്പിക്കുന്നു; ഗുണ്ടൽപേട്ടിന്റെ പകുതിയും കൈയേറിയെന്ന് ബിജെപി നേതാവ് പ്രതാപ് സിംഹ

മലയാളികൾ കർണാടകയുടെ സംസ്കാരം നശിപ്പിക്കുന്നു; ഗുണ്ടൽപേട്ടിന്റെ പകുതിയും കൈയേറിയെന്ന് ബിജെപി നേതാവ് പ്രതാപ് സിംഹ

1 മണിക്കൂർ മുൻപ്
ടൈറ്റാനിയം അഴിമതിക്കേസ് അവസാനിപ്പിച്ച് ഹൈക്കോടതി; രമേശ് ചെന്നിത്തലയ്ക്ക് ആശ്വാസം

ടൈറ്റാനിയം അഴിമതിക്കേസ് അവസാനിപ്പിച്ച് ഹൈക്കോടതി; രമേശ് ചെന്നിത്തലയ്ക്ക് ആശ്വാസം

1 മണിക്കൂർ മുൻപ്
പുനെ കോടതിക്ക് പുറത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന് അക്രമികൾ; കൈ വെട്ടിമാറ്റിയ ശേഷം വെടിവെപ്പ്

പുനെ കോടതിക്ക് പുറത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന് അക്രമികൾ; കൈ വെട്ടിമാറ്റിയ ശേഷം വെടിവെപ്പ്

1 മണിക്കൂർ മുൻപ്
വാഹന നികുതി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കാം; 60 മുതൽ 70 ശതമാനം വരെ ഇളവ്

വാഹന നികുതി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കാം; 60 മുതൽ 70 ശതമാനം വരെ ഇളവ്

2 മണിക്കൂർ മുൻപ്
ഷവർമ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; 17 കുട്ടികളടക്കം 53 പേർ ആശുപത്രിയിൽ

ഷവർമ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; 17 കുട്ടികളടക്കം 53 പേർ ആശുപത്രിയിൽ

3 മണിക്കൂർ മുൻപ്
രാജ്മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശം അംഗീകരിക്കാവുന്നതല്ല; ഷാഫി പറമ്പിലിന് പിന്തുണയുമായി ഒ.ജെ ജനീഷും കെ.എം അഭിജിത്തും സന്ദീപ് വാര്യരും

രാജ്മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശം അംഗീകരിക്കാവുന്നതല്ല; ഷാഫി പറമ്പിലിന് പിന്തുണയുമായി ഒ.ജെ ജനീഷും കെ.എം അഭിജിത്തും സന്ദീപ് വാര്യരും

3 മണിക്കൂർ മുൻപ്