Wednesday, 25 November 2026 About Us · Contact Us

ശബരിമല യുവതീ പ്രവേശനം; വിശാല ബെഞ്ച് വിധി ക്രിസ്മസിന് മുൻപ്, നിർണായക തീരുമാനത്തിനായി കാത്ത് രാജ്യം

Supreme Court - ശബരിമല യുവതീ പ്രവേശനം; വിശാല ബെഞ്ച് വിധി ക്രിസ്മസിന് മുൻപ്, നിർണായക തീരുമാനത്തിനായി കാത്ത് രാജ്യം

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രധാന കേസിൽ സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ക്രിസ്മസ് അവധിക്ക് മുൻപ് വിധി പ്രസ്താവിച്ചേക്കും. ഡിസംബർ 18ന് കോടതി ക്രിസ്മസ് അവധിക്കായി പിരിയുന്നതിന് മുൻപ് വിധിയുണ്ടാകുമെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. ജസ്റ്റിസ് ബി.വി. നാഗരത്നയാണ് ഇതുസംബന്ധിച്ച് സൂചന നൽകിയത്.

ക്നാനായ കത്തോലിക്കാ സമുദായത്തിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു പരാമർശം. ശബരിമല കേസുമായി ബന്ധപ്പെട്ട ഭരണഘടനാ വിഷയങ്ങൾ ഈ കേസിലും പ്രസക്തമാണെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് ക്രിസ്മസ് അവധിക്ക് മുൻപ് വിധിയുണ്ടാകുമെന്ന സൂചന ജസ്റ്റിസ് നൽകിയത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എം.എം. സുന്ദ്രേഷ്, അഹ്സനുദ്ദീൻ അമാനുള്ള, അരവിന്ദ് കുമാർ, അഗസ്റ്റിൻ ജോർജ് മാസി, പ്രസന്ന ബി. വരാലെ, ആർ. മഹാദേവൻ, ജോയ്മല്യ ബാഗ്ചി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

2018 സെപ്റ്റംബർ 28നാണ് ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരുന്ന ആചാരമാണ് അന്ന് 4:1 ഭൂരിപക്ഷത്തിൽ കോടതി റദ്ദാക്കിയത്. ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രമാണ് വിധിയോട് വിയോജിച്ചത്.

വിധിക്കെതിരെ നിരവധി പുനഃപരിശോധനാ ഹർജികൾ സമർപ്പിക്കപ്പെട്ടു. 2019 നവംബറിൽ കേസ് പരിഗണിച്ച അഞ്ചംഗ ബെഞ്ച്, മതസ്വാതന്ത്ര്യവും മതാചാരങ്ങളിലെ കോടതിയുടെ ഇടപെടലും ഉൾപ്പെടെയുള്ള വിശാലമായ ഭരണഘടനാ വിഷയങ്ങൾ പരിശോധിക്കുന്നതിനായി കേസ് വലിയ ബെഞ്ചിന് കൈമാറുകയായിരുന്നു.

ഭരണഘടനയിലെ 25, 26 അനുച്ഛേദങ്ങൾ ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും മതവിഭാഗങ്ങളുടെ അവകാശങ്ങളും 14-ാം അനുച്ഛേദത്തിലെ തുല്യതയ്ക്കുള്ള അവകാശവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. മതാചാരങ്ങളിൽ കോടതികൾക്ക് എത്രത്തോളം ഇടപെടാം, ഒരു മതാചാരം അനിവാര്യമാണെന്ന് നിർണയിക്കാനുള്ള മാനദണ്ഡം എന്താണ് തുടങ്ങിയ വിഷയങ്ങളും ബെഞ്ചിന്റെ പരിഗണനയിലുണ്ട്.

2026 ഏപ്രിലിൽ ആരംഭിച്ച വാദം 16 ദിവസം നീണ്ടുനിന്നു. മെയ് 14ന് വാദം പൂർത്തിയാക്കിയ ഒമ്പതംഗ ബെഞ്ച് വിധി പറയാൻ മാറ്റിവെച്ചിരുന്നു.

ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ മാത്രമല്ല, രാജ്യത്തെ വിവിധ മതവിഭാഗങ്ങളുടെ ആചാരങ്ങൾ, മതസ്വാതന്ത്ര്യം, ഭരണഘടനാപരമായ അവകാശങ്ങൾ എന്നിവയിലും ഈ വിധി നിർണായകമാകും. ഒമ്പതംഗ ബെഞ്ചിന്റെ നിരീക്ഷണങ്ങളും തീരുമാനങ്ങളും തുടർന്നുള്ള ശബരിമല പുനഃപരിശോധനാ ഹർജികളുടെ തീർപ്പിനും വഴികാട്ടിയാകും.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഡൽഹി കലാപക്കേസ്; ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷയിൽ ഡൽഹി പൊലീസിന് നോട്ടീസയച്ച് സുപ്രീംകോടതി: ഇടക്കാല ജാമ്യം പരിഗണിച്ചില്ല

ഡൽഹി കലാപക്കേസ്; ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷയിൽ ഡൽഹി പൊലീസിന് നോട്ടീസയച്ച് സുപ്രീംകോടതി: ഇടക്കാല ജാമ്യം പരിഗണിച്ചില്ല

3 മണിക്കൂർ മുൻപ്
മോദിയുടെ പോസ്റ്റുകൾക്ക് ഇൻസ്റ്റഗ്രാമിൽ കൂടുതൽ റീച്ച്; മെറ്റയുടെ അൽഗോരിതത്തിൽ പക്ഷപാതമെന്ന് ആരോപണവുമായി അഭിജിത് ദീപ്‍കെ

മോദിയുടെ പോസ്റ്റുകൾക്ക് ഇൻസ്റ്റഗ്രാമിൽ കൂടുതൽ റീച്ച്; മെറ്റയുടെ അൽഗോരിതത്തിൽ പക്ഷപാതമെന്ന് ആരോപണവുമായി അഭിജിത് ദീപ്‍കെ

4 മണിക്കൂർ മുൻപ്
ശബരിമലയിൽ ശുചിത്വമില്ലായ്മ; കടകൾക്ക് ഒരു ലക്ഷം രൂപ പിഴ, ഒരാഴ്ചയ്ക്കിടെ 29 നിയമലംഘനങ്ങൾ

ശബരിമലയിൽ ശുചിത്വമില്ലായ്മ; കടകൾക്ക് ഒരു ലക്ഷം രൂപ പിഴ, ഒരാഴ്ചയ്ക്കിടെ 29 നിയമലംഘനങ്ങൾ

6 മണിക്കൂർ മുൻപ്
ഡൽഹിയിലെ കഫേയിൽ യുവതിക്ക് നേരെ കൂട്ടബലാത്സംഗം; രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ

ഡൽഹിയിലെ കഫേയിൽ യുവതിക്ക് നേരെ കൂട്ടബലാത്സംഗം; രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ

7 മണിക്കൂർ മുൻപ്
തിരുപ്പറങ്കുൻറം കാർത്തിക ദീപ വിവാദം: സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഹൈന്ദവ സംഘടനകൾ

തിരുപ്പറങ്കുൻറം കാർത്തിക ദീപ വിവാദം: സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഹൈന്ദവ സംഘടനകൾ

7 മണിക്കൂർ മുൻപ്
സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയില്ല; തിരുപ്പരൻകുണ്ട്രത്ത് ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപം മാത്രം കാർത്തിക ദീപം തെളിയിച്ച് വിജയ് സർക്കാർ

സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയില്ല; തിരുപ്പരൻകുണ്ട്രത്ത് ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപം മാത്രം കാർത്തിക ദീപം തെളിയിച്ച് വിജയ് സർക്കാർ

20 മണിക്കൂർ മുൻപ്