Thursday, 26 November 2026 About Us · Contact Us

ഉണ്ണിത്താൻ–ഷാഫി തർക്കത്തിന് താൽക്കാലിക വെടിനിർത്തൽ; ദീപ ദാസ് മുൻഷിയുടെ ഇടപെടലിൽ നേതാക്കൾ അയഞ്ഞു

Rajmohan Unnithan, Shafi Parambil, Thiruvananthapuram - ഉണ്ണിത്താൻ–ഷാഫി തർക്കത്തിന് താൽക്കാലിക വെടിനിർത്തൽ; ദീപ ദാസ് മുൻഷിയുടെ ഇടപെടലിൽ നേതാക്കൾ അയഞ്ഞു

ഉണ്ണിത്താൻ- ഷാഫി തർക്കത്തിന് താൽക്കാലിക ‘വെടിനിർത്തൽ’. കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയുടെ ഇടപെടലിലാണ് തർക്കം അയഞ്ഞത്. പരസ്യ പ്രസ്താവനകൾ അവസാനിപ്പിക്കാൻ ചർച്ചയിൽ ധാരണയായി. രാജ്മോഹൻ ഉണ്ണിത്താൻ, ഷാഫി പറമ്പിൽ എന്നിവരുമായി ദീപ ദാസ് മുൻഷി ചർച്ച നടത്തി. എ ഗ്രൂപ്പ് പ്രതിനിധികളുമായും ദീപദാസ് മുൻഷി ആശയവിനിമയം നടത്തി. ചാണ്ടി ഉമ്മൻ എംഎൽഎ, ജെ എസ് അഖിൽ എന്നിവരുമായും ദീപ ദാസ് മുൻഷി ചർച്ച നടത്തിയിരുന്നു.

സൈബർ ആക്രമണത്തിൽ നടപടി വേണമെന്ന ആവശ്യം ചർച്ചയിൽ രാജ്മോഹൻ ഉണ്ണിത്താൻ ഉന്നയിച്ചു. ജിൻഷാദ് ജിനാസ്, നേമം ഷെജീർ എന്നിവർക്ക് എതിരെ നടപടി വേണമെന്നാണ് ഉണ്ണിത്താൻ ആവശ്യപ്പെട്ടത്. ഇനിയും പ്രകോപനം ഉണ്ടായാൽ തുറന്നടിക്കുമെന്ന് ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഷാഫി പറമ്പിൽ എ ​ഗ്രൂപ്പിൻ്റെ ഭാ​ഗമല്ലെന്ന നിലയിൽ രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ പ്രസ്താവനയും പിന്നാലെ അദ്ദേഹത്തിനെതിരെ ഉണ്ടായ സൈബർ ആക്രമണവുമാണ് കോൺ​ഗ്രസിലെ തർക്കങ്ങൾ പരസ്യമായ വിഴുപ്പലക്കിലേയ്ക്ക് പോയത്. സൈബർ ആക്രമണങ്ങൾക്ക് പിന്നാലെ അതിന് പിന്നിൽ രാഹുൽ മാങ്കൂട്ടത്തിലാണ് എന്ന പരോക്ഷ സൂചനയും രാജ്മോഹൻ ഉണ്ണിത്താൻ നൽകിയിരുന്നു. തനിക്ക് നേരെ വരുന്ന സൈബർ ആക്രമണങ്ങൾ എല്ലാം പരിശോധിച്ചുവെന്നും അപ്പോഴാണ് നാല് ഗർഭം ഉണ്ടാക്കി അടൂരിൽ വിശ്രമിക്കുന്ന ശിഷ്യൻ ഇറങ്ങിയിരിക്കുകയാണെന്ന് മനസിലായതെന്നുമായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ്റെ പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിലിനെ ലക്ഷ്യമിട്ടായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താന്റെ കടന്നാക്രമണം.

ഷാഫി പറമ്പിലിനെ ലക്ഷ്യമിട്ടും രാജ്മോഹൻ ഉണ്ണിത്താൻ വിമർശനം ഉന്നയിച്ചിരുന്നു. ഉമ്മൻ ചാണ്ടി മരണശയ്യയിൽ കിടന്ന് കേരളത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെ വെക്കാൻ ഒരു കുറിപ്പടി എഴുതിക്കൊടുത്തു. അത് കീറി എറിഞ്ഞിട്ടാണ് അടൂരുകാരനെ പ്രസിഡന്റ് ആക്കിയതെന്നായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ്റെ പ്രതികരണം. എറണാകുളത്തെ പനമ്പള്ളി നഗറിലൊരു ഫ്‌ലാറ്റിൽ കേരളത്തിലെ എല്ലാവരും ആദരിക്കുന്ന ഒരു നേതാവ് മറ്റൊരാളുടെ കാല് പിടിച്ച് അപേക്ഷിച്ചു. എന്താണ് കാര്യം എന്നത് താൻ പിന്നീട് വെളിപ്പെടുത്താം. 2020 എന്ന ഒരു വണ്ടി നമ്പറും അദ്ദേഹം വലിയ രാഷ്ട്രീയ ആരോപണത്തിലേക്കുള്ള ക്ലൂ ആയി എടുത്തുപറഞ്ഞു. തനിക്കെതിരെ സൈബർ ആക്രമണം തുടർന്നാൽ തന്റെ ഡയറിയിൽ എല്ലാം കുറിച്ച് വെച്ചിട്ടുണ്ടെന്നും ആശാനും ശിഷ്യനും എല്ലാം കുടുങ്ങുമെന്നും ഉണ്ണിത്താൻ തുറന്നടിച്ചിരുന്നു.

ഷാഫി പറമ്പിലിനെതിരെ താൻ അരുതാത്തതൊന്നും പറഞ്ഞിട്ടില്ലെന്നും അയാൾ എ ഗ്രൂപ്പ് അല്ലെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കിയിരുന്നു. തന്നെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ ഒരു മുതിർന്ന നേതാവും ഷാഫി പറമ്പിലിനെ വിളിച്ച് അതിനെതിരെ സംസാരിച്ചിട്ടില്ല. ഈ ആസ്വാദനത്തിനൊന്നും ആധികം ആയുസുണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിന് പിന്നാലെ രാജ്മോഹൻ ഉണ്ണിത്താൻ്റെ വെളിപ്പെടുത്തലുകൾ ശരിവെച്ച് ജെ എസ് അഖിലും മറിയാമ്മ ഉമ്മനും രം​ഗത്ത് വന്നിരുന്നു. പിന്നാലെ ഇവർക്കെതിരെയും സൈബർ ആക്രമണം ശക്തമായി. ഷാഫി പറമ്പലിനെ അനുകൂലിച്ച് കോൺ​ഗ്രസിലെ യുവനേതാക്കൾ കൂടി പരസ്യമായി രം​ഗത്ത് വന്നതോടെ നേതൃത്വത്തിൻ്റെ നിയന്ത്രണത്തിന് പുറത്തേയ്ക്ക് സംസ്ഥാന കോൺ​ഗ്രസിലെ സ്ഥിതിവിശേഷം മാറിയിരുന്നു. നേമം ഷജീറും ജിൻഷാദ് ജിനാസും ജെ എസ് അഖിലിനും രാാജ്മോഹൻ ഉണ്ണിത്താനും എതിരെ അധിക്ഷേപകരമായ പ്രതികരണങ്ങളുമായി രം​ഗത്ത് വന്നത് എരിതീയിൽ എണ്ണയൊഴിക്കുന്ന സാഹചര്യം സൃഷ്ടിച്ചിരുന്നു. നേതാക്കളുടെ പ്രതികരണങ്ങൾ ഏറ്റുപിടിച്ച് സൈബർ അണികൾ സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞ് വാക്ക്തർക്കത്തിൽ ഏർപ്പെട്ടതോടെ കോൺ​ഗ്രസിലെ തർക്കങ്ങൾ പരസ്യമായ വിഴുപ്പലക്കലലിലേയ്ക്കും മാറിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺ​ഗ്രസ് ദേശീയ നേതൃത്വം ഇടപെട്ട് രാജ്മോഹൻ ഉണ്ണിത്താൻ- ഷാഫി പറമ്പിൽ തർക്കത്തിന് താൽക്കാലിക വെടിനിർത്തൽ ഉണ്ടാക്കിയിരിക്കുന്നത്.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യം; ഡൽഹിയിൽ ഇന്ന് പ്രതിഷേധങ്ങളുടെ പരമ്പര

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യം; ഡൽഹിയിൽ ഇന്ന് പ്രതിഷേധങ്ങളുടെ പരമ്പര

1 മണിക്കൂർ മുൻപ്
ചക്കക്കൊമ്പൻ ആരോഗ്യവാനെന്ന് വനംവകുപ്പ്; രണ്ടാം ദിനം ദൗത്യം പുനരാരംഭിച്ചു

ചക്കക്കൊമ്പൻ ആരോഗ്യവാനെന്ന് വനംവകുപ്പ്; രണ്ടാം ദിനം ദൗത്യം പുനരാരംഭിച്ചു

1 മണിക്കൂർ മുൻപ്
എസ്‌ഐആറിൽ പിതാവിന്റെ പേര് നീക്കി; ബംഗാളിൽ രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി

എസ്‌ഐആറിൽ പിതാവിന്റെ പേര് നീക്കി; ബംഗാളിൽ രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി

1 മണിക്കൂർ മുൻപ്
മദ്യനയം: യുഡിഎഫ് ഉപസമിതി രൂപീകരിച്ചു; കെ. ശിവദാസൻ നായർ കൺവീനർ

മദ്യനയം: യുഡിഎഫ് ഉപസമിതി രൂപീകരിച്ചു; കെ. ശിവദാസൻ നായർ കൺവീനർ

1 മണിക്കൂർ മുൻപ്
കോൺഗ്രസിലെ ആഭ്യന്തര തർക്കം; ഷാഫി പറമ്പിലിന് പിന്തുണയുമായി കണ്ണൂരിൽ ഫ്ലക്‌സ് ബോർഡുകൾ

കോൺഗ്രസിലെ ആഭ്യന്തര തർക്കം; ഷാഫി പറമ്പിലിന് പിന്തുണയുമായി കണ്ണൂരിൽ ഫ്ലക്‌സ് ബോർഡുകൾ

2 മണിക്കൂർ മുൻപ്
അമേരിക്കയുമായി ചർച്ചയ്ക്ക് താൽപര്യം പ്രകടിപ്പിക്കുന്നതിനിടെ ആണവായുധ ശേഖരം വർധിപ്പിക്കുമെന്ന് കിം ജോങ് ഉൻ

അമേരിക്കയുമായി ചർച്ചയ്ക്ക് താൽപര്യം പ്രകടിപ്പിക്കുന്നതിനിടെ ആണവായുധ ശേഖരം വർധിപ്പിക്കുമെന്ന് കിം ജോങ് ഉൻ

2 മണിക്കൂർ മുൻപ്