Thursday, 26 November 2026 About Us · Contact Us

പാക് വെബ് സീരിസുകൾ ഇന്ത്യയിൽ പ്രദർശിപ്പിക്കരുത്; നെറ്റ്ഫ്ലിക്സിന് കേന്ദ്രത്തിന്റെ കർശന നിർദേശം

OTT - പാക് വെബ് സീരിസുകൾ ഇന്ത്യയിൽ പ്രദർശിപ്പിക്കരുത്; നെറ്റ്ഫ്ലിക്സിന് കേന്ദ്രത്തിന്റെ കർശന നിർദേശം

പാക്കിസ്ഥാനിൽ നിർമിക്കുന്ന വെബ് സീരിസുകളും മറ്റ് ഡിജിറ്റൽ ഉള്ളടക്കങ്ങളും ഇന്ത്യയിൽ പ്രദർശിപ്പിക്കരുതെന്ന് നെറ്റ്ഫ്ലിക്സിന് നിർദേശം നൽകി കേന്ദ്ര സർക്കാർ. പാക് ഉള്ളടക്കങ്ങൾ ഇന്ത്യയിലെ പ്രേക്ഷകർക്ക് ലഭ്യമാക്കരുതെന്ന 2025 മേയ് എട്ടിലെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവ് പാലിക്കണമെന്നാണ് നിർദേശം.

പാക്കിസ്ഥാനിൽ നിർമിച്ച പുതിയ വെബ് സീരിസായ ‘ജോ ബച്ചേ ഹേൻ സാം സമേത് ലോ’ ഇന്ത്യയിൽ റിലീസ് ചെയ്യാൻ സാധ്യതയുണ്ടെന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ. ഡിസംബർ നാലിനാണ് സീരിസിന്റെ ആഗോള റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫവാദ് ഖാൻ, മഹിറ ഖാൻ, സനം സഈദ്, ഹാനിയ ആമിർ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

2025 മേയ് എട്ടിന് പുറപ്പെടുവിച്ച നിർദേശത്തിൽ പാക്കിസ്ഥാനിൽ ഉത്ഭവിക്കുന്ന വെബ് സീരിസുകൾ, സിനിമകൾ, ഗാനങ്ങൾ, പോഡ്‌കാസ്റ്റുകൾ തുടങ്ങിയവ ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നത് നിർത്താൻ ഒടിടി പ്ലാറ്റ്‌ഫോമുകളോടും ഡിജിറ്റൽ മാധ്യമങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വർഷം ജൂണിൽ പാക്കിസ്ഥാനിൽ നിർമിച്ച സിനിമകളോ സീരിസുകളോ ഇന്ത്യൻ വരിക്കാർക്ക് ലഭ്യമാക്കിയിട്ടില്ലെന്ന് നെറ്റ്ഫ്ലിക്സ് കേന്ദ്രത്തെ അറിയിച്ചിരുന്നു. ഈ ഉറപ്പ് പാലിക്കണമെന്നും നിലവിലെ നിലപാട് തുടരണമെന്നുമാണ് മന്ത്രാലയം ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, പാക് സീരിസ് ഇന്ത്യയിൽ റിലീസ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷനും ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. സീരിസിന്റെ ഇന്ത്യയിലെ ലഭ്യത സംബന്ധിച്ച് നെറ്റ്ഫ്ലിക്സ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മുംബൈ ഭീകരാക്രമണം: കോൺഗ്രസ് പാകിസ്താന് ക്ലീൻചിറ്റ് നൽകിയെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി

മുംബൈ ഭീകരാക്രമണം: കോൺഗ്രസ് പാകിസ്താന് ക്ലീൻചിറ്റ് നൽകിയെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി

2 മണിക്കൂർ മുൻപ്
ഇന്ത്യയിൽ സോഷ്യൽ മീഡിയയ്ക്ക് കടിഞ്ഞാണിട്ട് മെറ്റ; ആറുമാസത്തിനിടെ നീക്കിയത് 54.39 ലക്ഷം കണ്ടന്റുകൾ

ഇന്ത്യയിൽ സോഷ്യൽ മീഡിയയ്ക്ക് കടിഞ്ഞാണിട്ട് മെറ്റ; ആറുമാസത്തിനിടെ നീക്കിയത് 54.39 ലക്ഷം കണ്ടന്റുകൾ

3 മണിക്കൂർ മുൻപ്
നിക്ഷേപകരുടെ കടുത്ത എതിർപ്പ്; ടാറ്റ–എപിഎൽ അപ്പോളോ ഇടപാടിൽ മാറ്റങ്ങൾ പരിഗണിക്കുന്നു

നിക്ഷേപകരുടെ കടുത്ത എതിർപ്പ്; ടാറ്റ–എപിഎൽ അപ്പോളോ ഇടപാടിൽ മാറ്റങ്ങൾ പരിഗണിക്കുന്നു

3 മണിക്കൂർ മുൻപ്
ഓസ്‌ട്രേലിയയുടെ സോഷ്യൽ മീഡിയ നിയമത്തിനെതിരെ ട്രംപ് ഭരണകൂടം; അഭിപ്രായ സ്വാതന്ത്ര്യത്തിന് തിരിച്ചടിയെന്ന് വിമർശനം

ഓസ്‌ട്രേലിയയുടെ സോഷ്യൽ മീഡിയ നിയമത്തിനെതിരെ ട്രംപ് ഭരണകൂടം; അഭിപ്രായ സ്വാതന്ത്ര്യത്തിന് തിരിച്ചടിയെന്ന് വിമർശനം

4 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യം; ഡൽഹിയിൽ ഇന്ന് പ്രതിഷേധങ്ങളുടെ പരമ്പര

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യം; ഡൽഹിയിൽ ഇന്ന് പ്രതിഷേധങ്ങളുടെ പരമ്പര

4 മണിക്കൂർ മുൻപ്
തപാൽ ശൃംഖല നവീകരണത്തിന് 2,632 കോടി രൂപ; രണ്ട് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

തപാൽ ശൃംഖല നവീകരണത്തിന് 2,632 കോടി രൂപ; രണ്ട് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

5 മണിക്കൂർ മുൻപ്