അമേരിക്കയിലെ വീടുകളിലേക്ക് ഇന്ത്യൻ ടെലിവിഷൻ ചാനലുകൾ എത്തിച്ച് ജിയോസ്റ്റാർ; സ്റ്റാർ പ്ലസും കളേഴ്സും ഉൾപ്പെടെ ഏഴ് ചാനലുകൾ ഫ്യൂബോയിൽ
ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യൻ ടെലിവിഷൻ പ്രേക്ഷകർക്ക് സന്തോഷവാർത്തയുമായി ജിയോസ്റ്റാർ. സ്റ്റാർ പ്ലസ്, കളേഴ്സ് ഉൾപ്പെടെ ഏഴ് പ്രമുഖ ഇന്ത്യൻ ടെലിവിഷൻ ചാനലുകൾ അമേരിക്കൻ ലൈവ് ടിവി സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ഫ്യൂബോയിൽ ലഭ്യമാക്കി. നവംബർ 16 മുതലാണ് ചാനലുകൾ അമേരിക്കയിലുടനീളമുള്ള ഫ്യൂബോ വരിക്കാർക്ക് ലഭ്യമായത്.
സ്റ്റാർ പ്ലസ്, കളേഴ്സ്, സ്റ്റാർ ഭാരത്, കളേഴ്സ് റിഷ്‌തേ, കളേഴ്സ് സിനിമാപ്ലെക്സ്, എംടിവി ഇന്ത്യ, ന്യൂസ്18 ഇംഗ്ലീഷ് എന്നിവയാണ് പുതിയതായി ഉൾപ്പെടുത്തിയ ചാനലുകൾ.
ജനപ്രിയ പരമ്പരകളായ ‘അനുപമ’, ‘യെ റിഷ്താ ക്യാ കെഹ്ലാത്താ ഹൈ’, ‘ക്യുങ്കി സാസ് ഭി കഭി ബഹു ഥി’ എന്നിവയ്ക്കൊപ്പം ബിഗ് ബോസ്, ലാഫ്റ്റർ ഷെഫ്സ് തുടങ്ങിയ റിയാലിറ്റി ഷോകളും പ്രേക്ഷകർക്ക് കാണാനാകും.
കളേഴ്സ് സിനിമാപ്ലെക്സിലൂടെ ബോളിവുഡ് സിനിമകളും എംടിവി ഇന്ത്യയിലൂടെ റോഡീസ്, സ്പ്ലിറ്റ്സ്‌വില്ല, ഹസ്‌റ്റിൽ തുടങ്ങിയ പരിപാടികളും ലഭിക്കും. ന്യൂസ്18 ഇംഗ്ലീഷ് ഇന്ത്യയിലെ വാർത്തകളും സംഭവവികാസങ്ങളും പ്രേക്ഷകരിലെത്തിക്കും.
രണ്ട് സബ്സ്ക്രിപ്ഷൻ പാക്കേജുകളിലായാണ് ചാനലുകൾ ലഭ്യമാകുക. ജിയോസ്റ്റാർ പാക്കിന് പ്രതിമാസം 10.99 ഡോളറാണ് നിരക്ക്. ഹിന്ദി എന്റർടെയ്ൻമെന്റ് ആൻഡ് ക്രിക്കറ്റ് പാക്കിന് ആദ്യ മാസം 34.99 ഡോളറും തുടർന്നുള്ള മാസങ്ങളിൽ 39.99 ഡോളറുമാണ് നിരക്ക്.
അമേരിക്കയിലെ ദക്ഷിണേഷ്യൻ കുടുംബങ്ങൾക്ക് ഇന്ത്യൻ വിനോദപരിപാടികളും വാർത്തകളും സിനിമകളും കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുകയാണ് പുതിയ നീക്കത്തിലൂടെ ജിയോസ്റ്റാർ ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ ഇന്ത്യൻ ടെലിവിഷൻ ഉള്ളടക്കത്തിന്റെ സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വിപുലമായ ലക്ഷ്യങ്ങളുമായി അഞ്ചാം ഭരണപരിഷ്കാര കമ്മീഷൻ; പഴയ ചോദ്യങ്ങൾ വീണ്ടും ഉയരുന്നു

പുനരുപയോഗ ഊർജ പദ്ധതിക്ക് മുന്നിൽ പരിസ്ഥിതി ആശങ്ക; പിണവൂരിൽ വനവും ആനത്താരകളും ജനജീവിതവും ഭീഷണിയിലെന്ന് പരിസ്ഥിതി പ്രവർത്തകർ

പത്മിനി തോമസിന്റെ കത്ത് സ്വീകരിക്കും; കോൺഗ്രസിലേക്ക് കൂടുതൽ പേർ എത്തുന്നത്:നല്ല കാര്യം: മന്ത്രി സണ്ണി ജോസഫ്

ഇത്തിരി പെയ്ത മഴ; വെള്ളത്തിലായി തലസ്ഥാനം: തമ്പാനൂരിൽ രൂക്ഷമായ വെള്ളക്കെട്ട്

ഉണ്ണിത്താൻ തലയിൽ നെല്ലിക്ക തളം വെക്കണം’; നെല്ലിക്ക പാഴ്‌സലായി അയച്ച് പാലക്കാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ
