ഉദയനിധി സ്റ്റാലിന്റെ ജന്മദിന ബാനർ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു; രണ്ട് പേർ മരിച്ചു: ഒരാൾക്ക് ഗുരുതര പരുക്ക്
ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ബാനർ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് ഡിഎംകെ പ്രവർത്തകർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. തിരുവള്ളൂർ ജില്ലയിലെ വാണിയച്ചത്തിരം പ്രദേശത്താണ് ദാരുണമായ സംഭവം.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം. ഉദയനിധി സ്റ്റാലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി റോഡരികിൽ ബാനർ സ്ഥാപിക്കുന്നതിനിടെയാണ് സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതക്കമ്പിയുമായി ബാനർ സമ്പർക്കത്തിലായത്. തുടർന്ന് മൂന്ന് പേർക്കും വൈദ്യുതാഘാതമേറ്റു.
വാണിയച്ചത്തിരം സ്വദേശിയായ വിരേന്ദർ (22), കാരണി ഗ്രാമവാസിയായ വേലൻ (30) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ആൽബർട്ടിനെ (22) തിരുവള്ളൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വെങ്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പാലക്കാട് ജ്വല്ലറിയിൽ തോക്കുചൂണ്ടി വൻ കവർച്ച; സ്വർണവുമായി മൂന്ന് യുവാക്കൾ കടന്നുകളഞ്ഞു

തിരുപ്പറകുൺറം ദീപം വിവാദം: തമിഴ്നാട് സർക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം; നാളെ ദീപം തെളിയിക്കാൻ ഉത്തരവ്

സാമൂഹിക ആവശ്യത്തിനായി പിരിച്ച സംഭാവന സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി; മഹാരാഷ്ട്രയിൽ യുവാവിനെതിരെ കേസ്

തൃശൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ബംഗളൂരുവിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശി അറസ്റ്റിൽ
