സാമൂഹിക ആവശ്യത്തിനായി പിരിച്ച സംഭാവന സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി; മഹാരാഷ്ട്രയിൽ യുവാവിനെതിരെ കേസ്
മുംബൈ: സാമൂഹിക സേവനത്തിനായി പൊതുജനങ്ങളിൽനിന്ന് പിരിച്ച സംഭാവനകൾ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്ന പരാതിയിൽ മഹാരാഷ്ട്രയിലെ ലാത്തൂരിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. പ്രശാന്ത് പ്രഭാകർ സുര്‍വാസെ എന്നയാൾക്കെതിരെയാണ് നടപടി.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങിനൽകുന്നതിനെന്ന പേരിൽ സമത ഫൗണ്ടേഷന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ജൂലൈയിൽ ഇയാൾ സംഭാവന അഭ്യർഥിച്ചതായാണ് പരാതി. ഇതിനായി നൽകിയ ക്യുആർ കോഡ് വഴി ലഭിച്ച തുക സംഘടനയുടെ ഔദ്യോഗിക അക്കൗണ്ടിൽ എത്താതെ പ്രതിയുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടിലേക്ക് പോയെന്നാണ് ആരോപണം.
സെപ്റ്റംബർ 22ന് പരാതിക്കാരൻ ക്യുആർ കോഡ് സ്കാൻ ചെയ്ത് 100 രൂപ സംഭാവന നൽകിയിരുന്നു. ഇടപാട് പരിശോധിച്ചപ്പോഴാണ് തുക പ്രതിയുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തിയത്.
സംഘടനയുടെ രജിസ്ട്രേഷൻ രേഖകളും ഓഡിറ്റ് റിപ്പോർട്ടുകളും പരിശോധിച്ചതോടെ കൂടുതൽ ക്രമക്കേടുകൾ സംശയിക്കപ്പെട്ടു. തുടർന്ന് നവംബർ 25ന് ലാത്തൂർ സൈബർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
ഐടി നിയമത്തിലെ 66(C) വകുപ്പ് ഉൾപ്പെടെ ഭാരതീയ ന്യായ സംഹിതയിലെ വിശ്വാസവഞ്ചന, വഞ്ചന, ആൾമാറാട്ടം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വല്ലാർപാടം സമരം: രണ്ടായിരത്തോളം കണ്ടെയ്നറുകൾ കെട്ടിക്കിടന്നു; ഇറക്കുമതിക്കാർക്ക് 15 കോടിയിലേറെ രൂപയുടെ നഷ്ടം

രാജ്യം ഭയപ്പെട്ടത് സംഭവിക്കാൻ പോകുന്നു; തെരഞ്ഞെടുപ്പ് ഭൂപടം അട്ടിമറിക്കാനുള്ള നീക്കം: മണ്ഡല പുനർനിർണയ ബില്ലിനെതിരെ ജോൺ ബ്രിട്ടാസ്

കണ്ണൂരിൽ വ്യാജ ലിപ്സ്റ്റിക്കുകളുടെ വൻ ശേഖരം പിടികൂടി; ലേബലുകളില്ലാത്ത ഉൽപ്പന്നങ്ങൾ പരിശോധനയ്ക്ക് അയക്കും

മുംബൈ ഇന്ത്യൻസിനെ ഇനി രോഹിത് ശർമ നയിക്കും; ഐപിഎൽ 2027ൽ വീണ്ടും നായകസ്ഥാനത്ത്

മമതയ്ക്ക് ആശ്വാസം, വിമതർക്ക് തിരിച്ചടി; ഋതബ്രത ബാനർജിയുടെ പ്രതിപക്ഷ നേതൃപദവി റദ്ദാക്കി കൽക്കട്ട ഹൈക്കോടതി
