Sunday, 29 November 2026 About Us · Contact Us

കേരളത്തിലെ സംഘടനാ പ്രശ്നങ്ങളിൽ ഹൈക്കമാൻഡ് ഇടപെടൽ ഉടനില്ല; പ്രവർത്തകർ സംയമനം പാലിക്കണമെന്ന് നിർദേശം

ഹൈക്കമാൻ്റ് - കേരളത്തിലെ സംഘടനാ പ്രശ്നങ്ങളിൽ ഹൈക്കമാൻഡ് ഇടപെടൽ ഉടനില്ല; പ്രവർത്തകർ സംയമനം പാലിക്കണമെന്ന് നിർദേശം

കേരളത്തിലെ സംഘടന പ്രശ്നങ്ങളിൽ ഹൈക്കമാൻഡ് ഇടപെടൽ ഉടൻ ഉണ്ടാകില്ല. നിലവിലെ നേതൃത്വം നൽകുന്ന നിർദേശം എല്ലാവരും പാലിക്കണമെന്നാണ് ഹൈക്കമാൻഡിന്റെ ആഹ്വാനം. വിവാദങ്ങളിൽ അനാവശ്യ പ്രതികരണങ്ങൾ നേതാക്കളും പ്രവർത്തകരും നടത്തരുതെന്നും കെപിസിസി അധ്യക്ഷ ചർച്ചകൾ അവസാനിപ്പിക്കണമെന്നും നിർദേശമുണ്ട്. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാനും സണ്ണി ജോസഫിന് ഹൈക്കമാൻഡ് നിർദേശം നൽകിയിട്ടുണ്ട്.

തീരുമാനമെടുക്കുമ്പോൾ എല്ലാവരുമായി കൂടിയാലോചിക്കണം എന്നും ദേശീയ നേതൃത്വം. അതേസമയം വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി വി ഡി സതീശൻ ഡൽഹിയിലുണ്ട്. ഡൽഹിയിലെത്തിയ സണ്ണി ജോസഫ് മല്ലിഖാർജുന ഖർഗെയും , രാഹുൽ ഗാന്ധിയെയും കെ സി വേണുഗോപാലിനെയും നേരിൽ കണ്ട് കാര്യങ്ങൾ അറിയിച്ചിരുന്നു. മന്ത്രിസഭയിലെ ഭിന്നത, ഷാഫി പറമ്പിൽ -രാജ്മോഹൻ ഉണ്ണിത്താൻ പോര്, സംഘടനാപരമായ കാര്യങ്ങൾഎല്ലാം നേതൃത്വത്തെ അറിയിച്ചിരുന്നു.

യുഡിഎഫിലെ ആഭ്യന്തര കലാപത്തിൽ പരസ്യ പ്രതികരണത്തിന് അയവു വന്നെങ്കിലും ഫ്ലക്സ് യുദ്ധം അവസാനിക്കുന്നില്ല. ഷാഫി പറമ്പിലിനെ അനുകൂലിച്ച് വിവിധ ജില്ലകളിൽ യൂത്ത് കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും പേരിൽ അടക്കം ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു. ഡൽഹിയിലെ ചർച്ചയ്ക്ക് ശേഷം കെപിസിസി അധ്യക്ഷൻ ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. ഫ്ലക്സ് വെക്കുന്നതിനെ സണ്ണി ജോസഫ് ഇന്നലെ വിമർശിച്ചിട്ടും പ്രവർത്തകർ അത് പാലിക്കാതെ വിവിധയിടങ്ങളിൽ ഫ്ലക്സുകൾ സ്ഥാപിക്കുന്നുണ്ട്.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഉത്തരാഖണ്ഡിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം; എട്ട് പേർ മരിച്ചു, നാല് പേർക്ക് പരിക്ക്

ഉത്തരാഖണ്ഡിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം; എട്ട് പേർ മരിച്ചു, നാല് പേർക്ക് പരിക്ക്

12 മണിക്കൂർ മുൻപ്
എസ്എംഎ കുട്ടികൾക്കായുള്ള ഫണ്ട് സമാഹരണം സ്വാഗതാർഹം; മുൻ പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ

എസ്എംഎ കുട്ടികൾക്കായുള്ള ഫണ്ട് സമാഹരണം സ്വാഗതാർഹം; മുൻ പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ

13 മണിക്കൂർ മുൻപ്
വനിതാ സംവരണത്തിൽ ഉറച്ച നിലപാട്; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി പഴയ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വനിതാ സംവരണത്തിൽ ഉറച്ച നിലപാട്; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി പഴയ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

13 മണിക്കൂർ മുൻപ്
മക്ക പ്രതിരോധ സഖ്യം ശക്തിപ്പെടുത്തി സൗദി അറേബ്യയും പാകിസ്താനും തുർക്കിയും; സംയുക്ത പ്രതിരോധ സഹകരണം വിപുലീകരിക്കാൻ തീരുമാനം

മക്ക പ്രതിരോധ സഖ്യം ശക്തിപ്പെടുത്തി സൗദി അറേബ്യയും പാകിസ്താനും തുർക്കിയും; സംയുക്ത പ്രതിരോധ സഹകരണം വിപുലീകരിക്കാൻ തീരുമാനം

13 മണിക്കൂർ മുൻപ്
ഷാഫി പറമ്പിലിന്റെ പ്രതിച്ഛായ തകർക്കാൻ നീക്കം; രാജ്മോഹൻ ഉണ്ണിത്താനെതിരെ ഖർഗെയ്ക്ക് യൂത്ത് കോൺഗ്രസിന്റെ പരാതി

ഷാഫി പറമ്പിലിന്റെ പ്രതിച്ഛായ തകർക്കാൻ നീക്കം; രാജ്മോഹൻ ഉണ്ണിത്താനെതിരെ ഖർഗെയ്ക്ക് യൂത്ത് കോൺഗ്രസിന്റെ പരാതി

14 മണിക്കൂർ മുൻപ്
850 ലോക്‌സഭാ സീറ്റുകൾ; ജനാധിപത്യത്തിന്റെ കൊലപാതകമെന്ന് രാഹുൽ ഗാന്ധി

850 ലോക്‌സഭാ സീറ്റുകൾ; ജനാധിപത്യത്തിന്റെ കൊലപാതകമെന്ന് രാഹുൽ ഗാന്ധി

14 മണിക്കൂർ മുൻപ്
⭐ Google-ൽ Metro Journal-നെ Preferred source ആക്കൂ
🗞️ ഇന്നത്തെ പ്രധാന വാർത്തകൾ · 🌧️ മഴ സാധ്യത · 📢 അവധി · 📋 ഫലങ്ങൾ