മണ്ഡല പുനർനിർണയ ബിൽ: അന്ന് ബിൽ കത്തിച്ച് പ്രതിഷേധിച്ചവർ ഇന്ന് പിന്തുണയ്ക്കുമോ? നിലപാടിലുറച്ച് ഡിഎംകെ; കോൺഗ്രസിന്റെ അനുനയ നീക്കം പാളുന്നു?
ലോക്സഭയിൽ മണ്ഡലപുനർനിർണയ ബിൽ അവതരിപ്പിക്കാനിരിക്കെ അതിനിർണായക രാഷ്ട്രീയ നീക്കങ്ങൾക്ക് സാക്ഷ്യം വഹിച്ച് ദേശീയ രാഷ്ട്രീയം. ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച ഡിഎംകെയെ അനുനയിപ്പിക്കാൻ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യം നേതാക്കൾ ഒന്നടങ്കം ചെന്നൈയിലെത്തി. ചാർട്ടേഡ് വിമാനത്തിലാണ് നേതാക്കളുടെ യാത്ര. ബിൽ പാസാക്കാനുള്ള കണക്കൊപ്പിക്കാൻ മറുവശത്ത് സകല തന്ത്രങ്ങളും പയറ്റുകയാണ് ബിജെപി.
ബില്ലിനെ എതിർക്കണമെന്ന് ഡിഎംകെയുടെ ആവശ്യപ്പെടുമെന്ന് രാഹുൽഗാന്ധി എക്സിലൂടെ പോസ്റ്റ് ചെയ്തു. ഇന്ന് രാവിലെ മല്ലികാർജുൻ ഖർഗെയെ കണ്ട് ഡിഎംകെ നേതാവ് കനിമൊഴി കോൺഗ്രസിനെതിരായ അതൃപ്തി അറിയിച്ചെന്നാണ് വിവരം. എട്ട് മാസം മുമ്പ് ഇതേ ബിൽ മറ്റൊരു രൂപത്തിൽ അവതരിപ്പിക്കാൻ നീക്കം നടത്തിയപ്പോൾ, ആ ബിൽ കത്തിച്ച് ശക്തമായ പ്രതിഷേധം അറിയിച്ച അതേ എം കെ സ്റ്റാലിൻ ഇപ്പോൾ മറുഭാഗത്ത്. മണ്ഡല പുനർ നിർണയത്തിൽ, ദക്ഷിണേന്ത്യയെ കോൺഗ്രസ് പിന്നിൽ നിന്ന് കുത്തിയെന്ന് ഡി എം കെ കുറ്റപ്പെടുത്തി. ഇന്ത്യ സഖ്യ നേതാക്കൾ എം കെ സ്റ്റാലിനെ കാണാനിരിക്കെയാണ് പോസ്റ്റ്.
ബിജെപിയോട് ഇന്നേവരെ കൂട്ട് ചേർന്നിട്ടില്ലാത്ത ശരത് പവാറും ബില്ലിന് അനുകൂലമായ നിലപാടിലാണ്. രണ്ട് മണിക്ക് എം കെ സ്റ്റാലിനെയും വൈകിട്ട് മുംബൈയിലെത്തി ശരത് പവാറിനെയും കാണാനാണ് കോൺഗ്രസ് നേതാക്കളുടെ തീരുമാനം. ശരത് പവാറുമായുള്ള കൂടിക്കാഴ്ചയിൽ ഉദ്ധവ് താക്കറെയും ഭാഗമാകും. മൂന്നിൽ രണ്ട് ഭൂരിപക്ഷം പിടിച്ച് ബില്ല് പാസാക്കാൻ ബിജെപി നടത്തിയ നിർണായക നീക്കങ്ങളാണ് നടത്തിവരുന്നത്. എന്നാൽ ബിൽ പരാജയപ്പെടുത്താനുളള നീക്കങ്ങളാണ് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്നുവരുന്നത്.
രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, മമതാ ബാനർജി, എം എ ബേബി തുടങ്ങിയ നേതാക്കൾ ഒന്നിച്ച് ചെന്നൈയിലേക്ക് എത്തിയിട്ടുണ്ട്. ഈ നീക്കങ്ങളിൽ ഇതുവരെ ഡിഎംകെയോ എൻസിപിയോ നിലപാട് മാറ്റിയിട്ടില്ല. സ്റ്റാലിനെ സഹോദരനെന്ന് വിളിച്ച് ചെന്നൈ യാത്രയ്ക്ക് തൊട്ടുമുമ്പ് രാഹുൽ ഗാന്ധിയുടെ എക്സ് പോസ്റ്റ് വന്നിരുന്നു. ബിൽ പരാജയപ്പെടുത്താൻ ഒപ്പം നിൽക്കണമെന്ന് അഭ്യർഥന. എന്നാൽ രൂക്ഷമായ ഭാഷയിലായിരുന്നു സ്റ്റാലിന്റെ മറുപടി. ധീരന്മാരുടെ ചരിത്രമാണ് ഡിഎംകെയ്ക്കെന്നും ഒറ്റുകാരുടേതല്ലെന്നും ഈ പോസ്റ്റിന് സ്റ്റാലിന്റെ മറുപടി.
ഭരണഘടനയും സംസ്ഥാന താൽപര്യവും സംരക്ഷിക്കുന്നതിൽ ഡി എം കെ ചരിത്ര പരമായ പങ്ക് മനസിലാക്കിയതിന നന്ദിയെന്നും സംസ്ഥാന താൽപര്യം സംരക്ഷിച്ചാണ് ഡി എം കെ യുടെ ഓരോ തീരുമാനങ്ങളെന്നും മറുപടി നൽകി. ചരിത്രം ഞങ്ങളെ എട്ടപ്പന്മാരായല്ല, കട്ടബൊമ്മന്മാരായായിരിക്കും വിലയിരുത്തുക എന്ന് എനിക്ക് ഉറപ്പുണ്ടെന്നും എം കെ സ്റ്റാലിൻ രൂക്ഷമായി മറുപടിയിൽ പ്രതികരിച്ചു. അതേസമയം DMKയുടെയും NCPയുടെയും പിന്തുണ ഉറപ്പിച്ച ബിജെപി, മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാൻ അവസാനവട്ട ശ്രമത്തിലാണ്. നാളെ ലോക്സഭയുടെ പ്രത്യേകസമ്മേളനത്തിൽ കേന്ദ്രനിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് ബിൽ അവതരിപ്പിക്കുക.
GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

നെതന്യാഹുവിനെ ചർച്ചയ്ക്ക് ക്ഷണിച്ച് ഐസൻകോട്ട; ഐക്യസർക്കാർ രൂപീകരിക്കാൻ നിർദേശം

താമരശ്ശേരിയിൽ 20കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്: പ്രതികാരം തീർക്കാനെന്ന് പ്രതികളുടെ മൊഴി; കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സംശയം

കുറ്റ്യാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പൂജാരിക്ക് 16 വർഷം കഠിനതടവ്

യുദ്ധത്തിനിടെ അമേരിക്കക്കെതിരായ ആക്രമണങ്ങളിൽ മസ്കിന്റെ സ്റ്റാർലിങ്ക് ഇറാൻ ഉപയോഗിച്ചോ? പുറത്തുവരുന്ന വിവരങ്ങൾ ഇങ്ങനെ

കുതിച്ചുയരുന്ന വില, നിശ്ചലമായ വേതനം; കുടുംബ ബജറ്റുകൾ താളംതെറ്റുന്നു
