Monday, 30 November 2026 About Us · Contact Us

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിനെതിരെ പോണ്ടിച്ചേരിക്ക് ഒന്നാം ഇന്നിങ്സ് ലീഡ്; അമയ് മനോജിന് സെഞ്ച്വറി

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിനെതിരെ പോണ്ടിച്ചേരിക്ക് ഒന്നാം ഇന്നിങ്സ് ലീഡ്; അമയ് മനോജിന് സെഞ്ച്വറി

19 വയസ്സിൽ താഴെയുള്ളവരുടെ കൂച്ച് ബെഹാർ ട്രോഫിയിൽ പോണ്ടിച്ചേരിക്കെതിരെ ലീഡ് വഴങ്ങി കേരളം. പോണ്ടിച്ചേരിയുടെ സ്കോറായ 332 റൺസിനെതിരെ ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 280-ൽ അവസാനിച്ചു. കേരളത്തിന് വേണ്ടി അമയ് മനോജ് സെഞ്ച്വറി നേടി.

കെ.ആർ. രോഹിതും അമയ് മനോജും ഒഴികെയുള്ള മുൻനിര ബാറ്റർമാർ അവസരത്തിനൊത്ത് ഉയരാതെ പോയതാണ് കേരളത്തിന് തിരിച്ചടിയായത്. ഒരു വിക്കറ്റിന് 62 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളിക്കാനിറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. സംഗീത് സാഗർ ഒൻപത് റൺസിനും കെ.വി. അഭിനവ് പൂജ്യത്തിനും പുറത്തായി. നാലാം വിക്കറ്റിൽ കെ.ആർ. രോഹിതും അമയ് മനോജും ചേർന്ന് 47 റൺസ് കൂട്ടിച്ചേർത്തു. 58 റൺസെടുത്ത രോഹിതിനെ ശ്രീ ഗണേശൻ റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കി. 16 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ കേരളത്തിന് മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായി. ക്യാപ്റ്റൻ ഹൃഷികേശ് (1), മാനവ് കൃഷ്ണ (7), തോമസ് മാത്യു (1) എന്നിവ‍ർ പുറത്തായത് കേരളത്തിനെ സമ്മ‍ർദ്ദത്തിലാക്കി.

എന്നാൽ അഞ്ചാം വിക്കറ്റിൽ അമയ് മനോജും ഇഷാൻ കുനാലും ചേർന്ന് 66 റൺസ് കൂട്ടിച്ചേർത്തു. 39 റൺസെടുത്ത ഇഷാൻ കുനാൽ റണ്ണൗട്ടായി. തുടർന്ന് വാലറ്റക്കാരായ ഹർഷിത് ഹരീഷിനും ലെറോയ് ജോക്വിനുമൊപ്പം അമയ് മനോജ് ഉയർത്തിയ കൂട്ടുകെട്ടുകളാണ് കേരളത്തിന്റെ സ്കോർ 280-ൽ എത്തിച്ചത്. ഹർഷിത് 15-ഉം ലെറോയ് 14-ഉം റൺസെടുത്തു. അമയ് മനോജ് 101 റൺസുമായി പുറത്താകാതെ നിന്നു. 200 പന്തുകളിൽ പത്ത് ബൗണ്ടറികളടങ്ങുന്നതായിരുന്നു അമയുടെ ഇന്നിങ്സ്. പോണ്ടിച്ചേരിക്ക് വേണ്ടി ഡൊണോവൻ മൂന്നും ശ്രീ ഗണേശ്, ഹരിപ്രശാന്ത് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. തുടർന്ന് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ പോണ്ടിച്ചേരി കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 42 റൺസെന്ന നിലയിലാണ്.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് ആധിപത്യം; രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 116/6

രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് ആധിപത്യം; രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 116/6

28 Nov 2026
കൂച്ച് ബെഹാർ ട്രോഫിയിൽ പോണ്ടിച്ചേരി 332 റൺസിന് പുറത്ത്; കേരളം ഒരു വിക്കറ്റിന് 62 റൺസെന്ന നിലയിൽ

കൂച്ച് ബെഹാർ ട്രോഫിയിൽ പോണ്ടിച്ചേരി 332 റൺസിന് പുറത്ത്; കേരളം ഒരു വിക്കറ്റിന് 62 റൺസെന്ന നിലയിൽ

27 Nov 2026
വിജയ് മർച്ചന്റ് ട്രോഫിയിൽ തമിഴ്നാടിനെതിരെ ലീഡ് നേടി കേരളം; മത്സരം സമനിലയിൽ

വിജയ് മർച്ചന്റ് ട്രോഫിയിൽ തമിഴ്നാടിനെതിരെ ലീഡ് നേടി കേരളം; മത്സരം സമനിലയിൽ

27 Nov 2026
കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിനെതിരെ പോണ്ടിച്ചേരി അഞ്ച് വിക്കറ്റിന് 207 റൺസെന്ന നിലയിൽ

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിനെതിരെ പോണ്ടിച്ചേരി അഞ്ച് വിക്കറ്റിന് 207 റൺസെന്ന നിലയിൽ

26 Nov 2026
അമേരിക്കയിലെ വീടുകളിലേക്ക് ഇന്ത്യൻ ടെലിവിഷൻ ചാനലുകൾ എത്തിച്ച് ജിയോസ്റ്റാർ; സ്റ്റാർ പ്ലസും കളേഴ്സും ഉൾപ്പെടെ ഏഴ് ചാനലുകൾ ഫ്യൂബോയിൽ

അമേരിക്കയിലെ വീടുകളിലേക്ക് ഇന്ത്യൻ ടെലിവിഷൻ ചാനലുകൾ എത്തിച്ച് ജിയോസ്റ്റാർ; സ്റ്റാർ പ്ലസും കളേഴ്സും ഉൾപ്പെടെ ഏഴ് ചാനലുകൾ ഫ്യൂബോയിൽ

26 Nov 2026
2034ലെ ടി20 ലോകകപ്പ്: ആതിഥേയത്വം വഹിക്കാൻ യുഎസും വെസ്റ്റ് ഇൻഡീസും; സംയുക്ത നീക്കത്തിന് സാധ്യത

2034ലെ ടി20 ലോകകപ്പ്: ആതിഥേയത്വം വഹിക്കാൻ യുഎസും വെസ്റ്റ് ഇൻഡീസും; സംയുക്ത നീക്കത്തിന് സാധ്യത

26 Nov 2026
⭐ Google-ൽ Metro Journal-നെ Preferred source ആക്കൂ
🗞️ ഇന്നത്തെ പ്രധാന വാർത്തകൾ · 🌧️ മഴ സാധ്യത · 📢 അവധി · 📋 ഫലങ്ങൾ