ദുബായ്: യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ്് അല്‍ മക്തൂം പോളണ്ട് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. ദുബായില്‍ ഇന്നലെ ആരംഭിച്ച വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് പോളണ്ട് പ്രസിഡന്റ് ആന്ധ്രെസെജ് ദുദയുമായി ശൈഖ്മുഹമ്മദ് കൂടിക്കാഴ്ച നടത്തിയത്.
അന്താരാഷ്ട്ര തലത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ സഹകരിക്കാനുള്ള ഏറ്റവും മികച്ച പ്ലാറ്റ്‌ഫോമാണ് വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റ് എന്ന് ശൈഖ് മുഹമ്മദ് വിശേഷിപ്പിച്ചു. വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റില്‍ രാജ്യത്തിന്റെ പരിചയസമ്പത്തും വൈദഗ്ധ്യവും പ്രകടിപ്പിക്കുന്ന യുഎഇയെ പോളിഷ് പ്രസിഡന്റ് പ്രകീര്‍ത്തിച്ചു. ഷേപ്പിംഗ് ഫ്യൂച്ചര്‍ ഗവണ്‍മെന്റ് എന്ന തീമിലാണ് ഫെബ്രുവരി 13 വരെ നീണ്ടുനില്‍ക്കുന്ന വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റ് നടക്കുന്നത്.