Kerala

വയനാട് ദുരന്തം: മനുഷ്യത്വരഹിതമായ നിലപാട് എടുത്ത് കേന്ദ്രം പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് റവന്യു മന്ത്രി

വയനാട് മുണ്ടക്കൈ ദുരന്തത്തോട് മനുഷ്യത്വരഹിതമായ നിലപാട് എടുത്ത കേന്ദ്രം വല്ലാത്ത പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് മന്ത്രി കെ രാജൻ. ആദ്യം തന്നെ മനുഷ്യത്വരഹിതമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ആ നിലപാടിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു

കേരളം ആവശ്യപ്പെടുന്നത് ഉപാധികളില്ലാത്ത ധനസഹായമാണ്. അതിന് പകരം ലോൺ തരാമെന്ന് പറയുക മാത്രമല്ല, അതിന് ഇറക്കിയിരിക്കുന്ന നിബന്ധനകൾ നമ്മളെ പേടിപ്പിക്കുന്നതാണ്. ബജറ്റിൽ ഒരു വാക്ക് പോലും മുണ്ടക്കൈയെ പറ്റി പരാമർശിച്ചിട്ടില്ല.

45 ദിവസത്തിനകം 520 കോടി രൂപ ചെലവഴിച്ചേ മതിയാകൂ എന്ന് വാശിയോടെ പറയുന്നത് കൂടുതൽ പ്രതിസന്ധിയുണ്ടാക്കും. ലഭിച്ച പണം എങ്ങനെ ചെലവഴിക്കാൻ കഴിയുമെന്ന് പരിശോധിക്കുമെന്നും രാജൻ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!