അമിത ആത്മവിശ്വാസമാണ് ബിജെപിയുടെ പ്രതീക്ഷകളെ വ്രണപ്പെടുത്തിയതെന്ന് യോഗി ആദിത്യനാഥ്
[ad_1]
അമിത ആത്മവിശ്വാസമാണ് 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയായതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലക്നൗവിലെ റാം മനോഹർ ലോഹ്യ നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നടന്ന ബിജെപി സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു യോഗി.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന പ്രവർത്തക സമിതി യോഗമായിരുന്നു ഇത്. അമിത ആത്മവിശ്വാസം സംസ്ഥാനത്ത് ബിജെപിയുടെ പ്രതീക്ഷകളെ വ്രണപ്പെടുത്തി. ആഗ്രഹിച്ച വിജയം നേടുന്നതിൽ നിന്ന് തടഞ്ഞെന്നും യോഗി ആദിത്യനാഥ് പറഞ്ഞു
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തിന് മേൽ നിരന്തരം സമ്മർദം ചെലുത്തുകയും 2014, 2019 ലോക്സഭാ തെരഞ്ഞെടുപ്പുകളിലും 2017, 2022 നിയമസഭാ തെരഞ്ഞെടുപ്പുകളിലും ആഗ്രഹിച്ച വിജംയനേ ടുകയും ചെയ്തു. സമാനമായ വോട്ട് 2024ലും നേടിയെങ്കിലും േേവാട്ടുകളുടെ വ്യതിയാനവും അമിത ആത്മവിശ്വാസവും പ്രതീക്ഷകളെ വ്രണപ്പെടുത്തിയെന്നായിരുന്നു യോഗിയുടെ വാക്കുകൾ.
[ad_2]