Sports

മികച്ച തുടക്കം കിട്ടിയിട്ടും മുതലാക്കാനാകാതെ കേരളം; 3 റൺസിനിടെ വീണത് രണ്ട് വിക്കറ്റുകൾ

രഞ്ജി ട്രോഫി സെമിയിൽ ഗുജറാത്തിനെതിരെ മികച്ച തുടക്കം കിട്ടിയിട്ടും മൂന്ന് റൺസിനിടെ രണ്ട് വിക്കറ്റുകൾ കളഞ്ഞുകുളിച്ച് കേരളം. ടോസ് നേടിയ കേരളം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപണിംഗ് വിക്കറ്റിൽ 60 റൺസാണ് അക്ഷയ് ചന്ദ്രനും രോഹൻ കുന്നുമ്മലും ചേർത്തത്.

അതേസമയം വിക്കറ്റ് നഷ്ടമില്ലാതെ 60 റൺസ് എന്ന നിലയിൽ നിന്നും 2ന് 63 റൺസ് എന്ന നിലയിലേക്ക് കേരളം വീഴുകയായിരുന്നു. 30 റൺസെടുത്ത അക്ഷയ് ചന്ദ്രനാണ് ആദ്യം പുറത്തായത്. താരം റൺ ഔട്ടാകുകയായിരുന്നു

30 റൺസെടുത്ത രോഹൻ കുന്നുമ്മലിനെ രവി ബിഷ്‌ണോയി പുറത്താക്കി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ കേരളം 70ന് 2 വിക്കറ്റ് എന്ന നിലയിലാണ്. 2 റൺസുമായി സച്ചിൻ ബേബിയും 5 റൺസുമായി വരുൺ നയനാരുമാണ് ക്രീസിൽ

Related Articles

Back to top button
error: Content is protected !!