National
കുടുംബവഴക്ക്: 2 മക്കളെ 40കാരൻ വെട്ടിക്കൊന്നു, ഭാര്യക്കും മറ്റൊരു മകൾക്കും ഗുരുതര പരുക്ക്

തമിഴ്‌നാട്ടിലെ സേലത്ത് കുടുംബവഴക്കിനെ തുടർന്ന് രണ്ട് മക്കളെ അരിവാളിന് വെട്ടിക്കൊന്ന് 40കാരൻ. സേലം കൃഷ്ണപുരത്താണ് സംഭവം. ദിവസവേതന ജോലിക്കാരനായ എം അശോക് കുമാറാണ് ഭാര്യ തവമണിയെയും മക്കളെയും ആക്രമിച്ചത്
മക്കളായ വിദ്യാധരണി(13), അരുൾപ്രകാശ്(5) എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യ തവമണി(38), മകൾ അരുൾ കുമാരി(10) എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. അശോക് കുമാറിന്റെ ബന്ധുക്കളാണ് തവമണിയെയും മക്കളെയും രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു
സംഭവത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അശോക് കുമാറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളും ഭാര്യയും തമ്മിൽ കലഹം പതിവായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.