Kerala
കുടുംബകലഹം; ചെങ്ങന്നൂരില്‍ ഉറങ്ങിക്കിടന്ന ജ്യേഷ്ഠനെ അനിയന് കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തി

ചെങ്ങന്നൂര്‍ : ഉറങ്ങിക്കിടന്ന ജ്യേഷ്ഠനെ അനിയന് കഴുത്തില്‍ കയറിട്ട് കുരുക്കി കൊലപ്പെടുത്തി. ചെങ്ങന്നൂര്‍ തിട്ടമേൽ ഉഴത്തിൽ ചക്രപാണിയിൽ വീട്ടിൽ പ്രസന്നൻ (47) ആണ് കൊല്ലപ്പെട്ടത്. അനിയന് പ്രസാദി(45)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബകലഹമാണ് കൊലപാതകത്തിന് കാരണം. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. രാവിലെ പ്രസന്നന് മരിച്ചുകിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ പൊലീസിനെ അറിയിച്ചു.
പ്രസന്നനും പ്രസാദും ഒരുമിച്ച് മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രസന്നന് അവിവാഹിതനാണ്. പ്രസാദിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.