Novel

നിനക്കായ്: ഭാഗം 34

[ad_1]

രചന: നിലാവ്

അന്ന് രാതി തന്നെയാണ് സംഗീത് ഫങ്ക്ഷൻ നടക്കുന്നത്…. അശ്വതിയുടെ പയ്യനും കുടുംബവും കൂടി ഈ ഫങ്ക്ഷന് എത്തിചേർന്നിരുന്നു…രണ്ടു കല്യാണം ആയതിനാൽ ഒരു ഗ്രാൻഡ് പാർട്ടി തന്നെ അറേഞ്ച് ചെയ്തിരുന്നു… കല്യാണത്തിന് വാരാൻ പറ്റാത്തവർ ഇന്നത്തെ സംഗീത് ചടങ്ങിൽ പങ്കെടുത്തിരുന്നു… ലക്ഷ്‌ന്റെ അച്ഛന്റെ ഫാമിലിയും കല്യണം കൂടാൻ എത്തിയിരുന്നു…ലക്ഷ്ന്റെയും ശിവാനിയുടെയും കാര്യങ്ങൾ അറിയാൻ വേണ്ടി മേഘയും അപ്പച്ചിയും കൂടി അവരുടെ കൂടെ എഴുന്നള്ളിയിട്ടുണ്ടായിരുന്നു…

ലക്ഷ് ശിവാനിയുടെ പിറകെ നടന്നു തന്റെ ഭാഗം വ്യക്തമാക്കാൻ നോക്കി എങ്കിലും ശിവാനി കേൾക്കാൻ കൂട്ടാക്കിയില്ല… അങ്ങനെ രണ്ടും കുഞ്ഞ് പിണക്കത്തിലാണുള്ളത്…

ഐസ്ബ്ലൂ കളറിലുള്ള costume ആണ് ശിവാനിയും ലക്‌ഷും അണിഞ്ഞത്… കല്യാണം ആയതുകൊണ്ട് ലക്ഷ് നേരത്തെ പറഞ്ഞ വാക്ക് പാലിച്ചിരുന്നു… രണ്ടു ദിവസം മുൻപേ നല്ല ഫേമസ് ആയിട്ടുള്ള മേക്കപ്പ് ആർട്ടിസ്റ്റിനെ കൊണ്ട് വന്നിരുന്നു…. അതിനാൽ പെൺപിള്ളേർ എല്ലാം കൂടി അഞ്ചാറു കിലോ പുട്ടിയടിചാണ് ഒരുങ്ങി നിൽക്കുന്നത്… ശിവാനിക്ക് ലൈറ്റ് മേക്കപ്പ് മതി എന്നത് ലക്ഷിന് നിർബന്ധം ആയിരുന്നു അതിനാൽ അതിനനുസരിച്ചുള്ള മേക്കപ്പ് ആണ് ചെയ്തത്… സ്റ്റേജിൽ മണവാളനും മണവാട്ടിമാരും സ്ഥാനം ഉറപ്പിച്ചിരുന്നു..ആശ്വതിയുടെ ചെക്കന്റെ വീട്ടുകാരുടെ ഡാൻസും പാട്ടും ഒക്കെ ഒന്ന് ഒതുങ്ങിയതും നമ്മുടെ പിള്ളേർ രംഗത്തിറങ്ങി… എയർ പിടിച്ചു നിൽക്കുന്ന ശിവാനിയെ കുശുമ്പ് കയറ്റുക എന്ന ഉദ്ദേശത്തോടെ ലക്ഷ് സ്റ്റേജിൽ കയറി ഡാൻസ് ചെയ്യാൻ ഒരുങ്ങി…..കൂടെ മുറപെണ്ണുങ്ങൾ ആയ
അവന്തികയും മിത്രയും അഞ്ജനയും ഉണ്ട്… ഗൗതമിന്റെയും ആശ്വതിയുടെ ചെക്കൻ നിഖിലിന്റെയും അനുവാദത്തോടെ ആശ്വതിയെയും മാളൂനെയും ലക്ഷ് കൈപിടിച്ച് എഴുന്നേൽപിച്ചു…ഇവിടെ മാളു ഒഴികെ ബാക്കി ഉള്ളവർ അവന്റെ മുറപെണ്ണുങ്ങൾ ആണ്.. അവർക്കെല്ലാർക്കും ഉള്ള ഏക മുറചെറുക്കനായിരുന്നു ലക്ഷ്….

അഞ്ചു പേരെയും കൂട്ടി ഇവൻ ഇതെന്ത് തേങ്ങയാ കാണിക്കാൻ പോവുന്നത് എന്ന് വിചാരിക്കുവാണ് അർജുൻ…

കൺഫ്യൂഷൻ തീർക്കണമേ.. എന്റെ കൺഫ്യൂഷൻ തീക്കണമേ.എന്ന പാട്ട് വേദിയിൽ മുഴങ്ങിയതും ലക്ഷ്‌നൊപ്പം നിന്നു അഞ്ചു പേരും ചുവടുകൾ വെച്ചു..എന്നാൽ ശിവാനി വളരെ ആസ്വദിച്ചാണ് ഈ ഡാൻസ് കണ്ട് നിന്നത്… ഇടയ്ക്കിടെ ശിവാനിയിലേക്ക് നീളുന്ന ലക്ഷ്ന്റെ കണ്ണുകൾ കണ്ടതും
അർജുൻ വിചാരിക്കുവാണ്

പാവം ഇതാണോ ഉദ്ദേശിച്ചത്… പക്ഷെ ഏറ്റില്ല…അട്ടർ ഫ്ലോപ്പ്… ശിവാനി എന്നാ സുമ്മാവാ 🔥🔥..

പാട്ട് അവസാനിക്കാറായതും അർജുൻ ചാടിക്കയറി കൂടെ അർജുന്റെയും ആശ്വതിയുടെയും അമ്മ വീട്ടിലെ പെൺ പിള്ളേരും… അവർ ലക്ഷിന് നേരെ കൈകൾ നീട്ടി ഡാൻസിലേക്ക് ജോയിൻ ചെയ്തതും ലക്ഷ് എല്ലാവർക്കും കൈകൾ കൂപ്പികൊണ്ട്  അവർക്ക് ഒരു ചിരി നൽകി എസ്‌കേപ്പ് ആയി… അധികമായാൽ അമൃതവും വിഷം ആണല്ലോ… ഇവര് അഞ്ചുപേരും തനിക്ക് പെങ്ങന്മാരെ പോലെ ആണെന്ന് ശിവാനിക്ക് അറിയാവുന്നത് കൊണ്ടാണ് നേരെത്തെ മൂപ്പത്തി ഡാൻസ് കണ്ടു കയ്യടിച്ചു പ്രോത്സാഹിപ്പിച്ചത്.. പക്ഷെ പുറത്തു നിന്നു ആരേലും വന്നാൽ അതോടെ തന്റെ കഥ കഴിയും എന്ന് അവനു അറിയാമായിരുന്നു….അർജുൻ തന്റെ കസിൻസ് ആയതുകൊണ്ട് അവരോടൊപ്പം ആടിപാടുന്നത് ശ്രദ്ധിച്ച ലക്ഷ് മെല്ലെ ഗൗതമിന്റെ അടുത്തെത്തി
എന്നിട്ട് തന്റെ ഫോൺ ഗൗതമിന്റെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു… ഇത് വീഡിയോ എടുത്തിട്ട്  ദീപയ്ക്ക് അങ്ങ് സെന്റ് ചെയ്തേക്ക്….അവൻ എനിക്കിട്ട് പണിഞ്ഞതല്ലേ.. നല്ല ക്ലാരിറ്റിയോട് കൂടി ആയിക്കോട്ടെ… ആ ടച്ചിങ്‌സ് പ്രത്യേകം വരണം കേട്ടോ…എന്നോടാ അവന്റെ കളി.എനിക്ക് ഇത്തിരി പണിയുണ്ട് എന്നും പറഞ്ഞൂ സ്റ്റേജിൽ നിന്നും ഇറങ്ങി ശിവാനിയുടെ അരികിലേക്ക് നടന്നു… ശിവാനിക്ക് നേരെ തന്റെ വലതു കരം നീട്ടികൊണ്ട് ചോദിച്ചു വിൽ യൂ ഡാൻസ് വിത്ത്‌ മി..

അത് കേട്ടതും ശിവാനി മടിച്ചു നിന്നു..

ചെല്ല് മോളെ…വനജ ശിവാനിയെ നിർബന്ധിച്ചു…

ശിവാനി ഇല്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി..

അമ്മ ഒന്ന് പറ ഇവൾ നന്നായിട്ട് ഡാൻസ് ചെയ്യുമെന്ന് ശ്രാവൺ പറഞ്ഞിരുന്നു…ലക്ഷ് പറയുന്നത് കേട്ടതും ശിവാനി നിഷേധിച്ചു..

അതൊക്കെ കുറേ മുന്നെയാ..ഇപ്പൊ ഞാൻ ഡാൻസ് ചെയ്യാറെ ഇല്ല…ശിവാനി ഓരോ മുടന്തൻ ന്യായം പറഞ്ഞൂ തുടങ്ങി

എന്റെ ശിവാനി ഇത് കോമ്പറ്റിഷൻ ഒന്നും അല്ല.. നീയിങ്ങോട്ട് വന്നേ…ജസ്റ്റ്‌ എ കപ്പിൾ ഡാൻസ്..

ഞാനില്ല കണ്ണേട്ടാ…

എന്നാൽ നിന്നെ എങ്ങനെ കൊണ്ട് പോവണം എന്നെനിക്ക് നന്നായിട്ട് അറിയാം.. എന്നും പറഞ്ഞൂ അവളെ കൈകളിൽ കോരിയെടുത്തതും എല്ലാവരുടെയും നോട്ടം അവരിലേക്ക് നീണ്ടു…പ്രത്യേകിച്ച് മേഘയുടെ…അതുകണ്ടതും അവളുടെ മുഖം പെട്ടെന്ന് മാറി തുടങ്ങി…അവൾ ദേഷ്യം കടിച്ചമർത്തി അവിടുന്ന് നടന്നു നീങ്ങി…

എന്തായിത്… കണ്ണേട്ടാ താഴെയിറക്ക്…ഞാൻ കടിക്കും കേട്ടോ… ശിവാനി കുതറി മാറി..

എന്റെ പൊന്നു ശിവാനി കൊച്ചേ… മുറിയിൽ എത്തിയിട്ട് നീ എന്നെ കടിക്കുകയോ മാന്തുകയോ തല്ലുകയോ എന്താന്ന് വെച്ചാൽ ചെയ്തോ.. പക്ഷെ ഇപ്പൊ എന്നെ നാണം കെടുത്തല്ലേ.. ആ മേഘ അവിടെ നിന്നു നമ്മളെ തന്നെ നോക്കുന്നുണ്ട്…

അഹാ.. അവൾ അവിടെ ഉണ്ടോ… എങ്കിൽ ഞാനും കൂടി പൊലിപ്പിച്ചേക്കാം എന്ന് പറഞ്ഞു ശിവാനി അവന്റെ തോളിൽ കയ്യിട്ട് മുറുകെ പിടിച്ചു..

ശിവാനി അർജുൻ നേരത്തെ പറഞ്ഞത് ഒന്നും സത്യം അല്ല.. എന്റെ സങ്കല്പത്തിലെ പെണ്ണിന് ഒരു രൂപമേ ഉണ്ടായിരുന്നുള്ളു.. അവളാണ് ഇന്നെന്റെ ജീവന്റെ പതിയായി ഇപ്പൊ ഈ നിമിഷം എന്റെ നെഞ്ചോട് ചേർന്നിരിക്കുന്നത്…ലക്ഷ് അവളുടെ കണ്ണിലേക്കു നോക്കിയായിരുന്നു അത് പറഞ്ഞത്…

എനിക്കറിയാം… അർജുൻ ചേട്ടൻ നേരത്തെ എന്നോട് എല്ലാം പറഞ്ഞിരുന്നു… പിന്നേ എനിക്ക് എന്റെ കണ്ണേട്ടനെ നന്നായിട്ട് അറിയാം… ആ സമയത്ത് നിങ്ങളെ പുറത്താക്കാൻ വേണ്ടി ഞാൻ ചുമ്മ കലിപ്പിട്ട് നിന്നതാ…അന്നേരത്തെ നിങ്ങളെ മനസ്സിലിരിപ്പ് എനിക്ക് നന്നായിട്ട് അറിയായിരുന്നു…

അർജുൻ നിന്നോട് അവൻ പറഞ്ഞത് കള്ളമാണെന്ന് പറഞ്ഞിരുന്നു എന്നോ.. ലക്ഷ് വിശ്വാസം വരാതെ ചോദിച്ചു..

മ്മ്.. നേരത്തെ പറഞ്ഞിരുന്നു എന്താ കണ്ണേട്ടാ ശിവാനി ലക്ഷിന്റെ മുഖത്തെ വെപ്രാളം കണ്ട് ചോദിച്ചു..

ഒന്നും ഇല്ല.. എന്നും പറഞ്ഞു ശിവാനിയെ സ്റ്റേജിൽ ഇറക്കി ഗൗതമിന്റെ അരികിൽ ചെന്നതും മിഷൻ സക്സസ് എന്നും പറഞ്ഞു ഗൗതം തമ്പ്സ് അപ് കാണിച്ചതും ലക്ഷ് മനസ്സിൽ കരുതി ദീപ അവനെ ജീവനോടെ വെച്ചാൽ ഭാഗ്യം എന്ന്…

സ്റ്റേജിൽ ലൈറ്റ് മുഴുവനും അണഞ്ഞു പകരം ഡിം ലൈറ്റ് ഓൺ ആയി….മങ്ങിയ വെളിച്ചത്തിൽ വളരെ റൊമാന്റിക് ആയി ലക്‌ഷും ശിവാനിയും നല്ല കിടിലൻ സ്ലോ വാൾട്സ് ഡാൻസ് ചെയ്ത് വേദിയെ ഒന്നടങ്കം കയ്യിലെടുത്തു… നൃത്തം ചെയ്യുമ്പോൾ ശിവാനിയും ലക്‌ഷും ചുറ്റും ഉള്ളതൊക്കെയും വിസ്മരിച്ചു പോയിരുന്നു…അങ്ങനെ സംഗീത് ഫങ്ക്ഷനും ഭംഗിയായി നടന്നു… പിറ്റേദിവസം എല്ലാവരുടെയും അനുഗ്രഹത്തോടെ ഇരുക്കൂട്ടരുടെയും താലികെട്ടും നടന്നു…

ഉച്ചയ്ക്ക് വധൂവരന്മാർക്ക് ഒപ്പമാണ് ശിവാനിയും ലക്‌ഷും ഭക്ഷണം കഴിക്കാൻ ഇരുന്നത്….

ഗൗതമിന്റെ ഇലയിലെ പൊടിയാത്ത പപ്പടവും തന്റെ ഇലയിലെ പൊടിഞ്ഞ പപ്പടവും മാളു മാറി മാറി നോക്കി..എന്നിട്ട് ഗൗതമിനെ തോണ്ടികൊണ്ട് ചോദിച്ചു ആ പപ്പടം എനിക്ക് തരാവോ എന്റെ പപ്പടം ദേ.. പൊടിഞ്ഞിരിക്കുവാ…

ഇത് കേട്ട ഗൗതം അവളെ ഒന്നിരുത്തി നോക്കി എന്നിട്ട് തന്റെ ഇലയിലെ പപ്പടം എടുത്ത് അവൾക്ക് കൊടുത്തിട്ട് പറഞ്ഞു ഇത് പൊടിച്ചിട്ട് തന്നെയല്ലേ കഴിക്കുന്നത് അല്ലാതെ സി. ഡി പോലെ അണ്ണാക്കിലേക്ക് കുത്തി തിരുകുന്നത് ഒന്നും അല്ലല്ലോ…

എന്റെ ദൈവമേ ഒരു പപ്പടം ചോദിച്ചതിനാണോ നിങ്ങൾ ഇങ്ങനെ ദേഷ്യപ്പെടുന്നത്.. ഇങ്ങനെപോയാൽ നമുക്ക് ഇത് തന്നെ ആയിരിക്കുമല്ലോ പണി മാളു മുഖം കോട്ടികൊണ്ട് അവന്റെ പപ്പടം തിരിച്ചു അവന്റെ ഇലയിൽ ഇട്ടു ഒറ്റ ഇടി കൊടുത്ത് പൊട്ടിച്ചുകൊണ്ട് പറഞ്ഞു…

നിന്റെ കുട്ടിക്കളി ഇവിടെ ഉപേക്ഷിച്ചിട്ട് എന്റെ കൂടെ വന്നാൽ മതി.. ഇല്ലെങ്കിൽ നമ്മൾ തമ്മിൽ ഒരു നടക്ക് പോവും എന്നെനിക്ക് തോന്നുന്നില്ല…

കുട്ടിക്കളിയോ..ഞാൻ എന്ത്‌ കുട്ടിക്കളിയാണ് കളിച്ചത്… കൂടുതൽ ഡയലോഗ് അടിച്ചാൽ ഉണ്ടല്ലോ നമ്മുടെ
ഫസ്റ്റ് നൈറ്റ്‌ ഞാൻ തന്നെ കുളമാക്കും കേട്ടോ… മാളു അവന്റെ കയ്യിൽ പിച്ചികൊണ്ട് പറഞ്ഞു..

ഡീ.. ഒന്ന് പതുക്കെ പറ.. ദേ നമ്മുടെ സംസാരം കേട്ട് അവര് ചിരിക്കുന്നുണ്ട്.. ആശ്വതിയെയും അവളുടെ ഭർത്താവ് നിഖിലിനെയും ചൂണ്ടികൊണ്ട് ഗൗതം പറഞ്ഞൂ…

അത് തന്നെയാണ് എനിക്കും പറയാനുള്ളത്.. അവരെ കണ്ടില്ലേ അശ്വതിയേച്ചിയോട് നിഖിലേട്ടന് എന്തൊരു സ്നേഹാണ് എന്തൊരു കെയറാണ്.. ദേ… പിന്നെ അങ്ങോട്ട് നോക്ക് അച്ചുവേട്ടനെ നോക്ക് ശിവാനി ഏട്ടത്തിയെ തലയിലും തറയിലും വെക്കാതെയാ നോക്കുന്നത്… കണ്ടില്ലേ അച്ചുവേട്ടൻ ഏട്ടത്തിക്ക് വാരികൊടുക്കുന്നത് നിങ്ങളെ കൊണ്ട് എന്തിന് കൊള്ളാം.. ഹും.. മാളു മുഖം കോട്ടി കൊണ്ട് പറഞ്ഞു.

എന്നെ എന്തിന് കൊള്ളാം എന്ന് ഞാൻ രാത്രി നിനക്ക് കാണിച്ചു തരുന്നുണ്ട്.. അന്നേരം ഇത് തന്നെ പറയണം…എന്നും പറഞ്ഞു അവളുടെ ഇടുപ്പിൽ ഒന്ന് നുള്ളി..

അതോടെ പെണ്ണിന്റെ മുഖം ചുവന്നു തുടുത്തു…

ദേ ഇങ്ങോട്ട് നോക്കിക്കേ… എന്ന് ഗൗതം പറഞ്ഞതും മാളു അവന്റെ മുഖത്തേക്ക് നോക്കി… അന്നേരം അവൻ ഒരു ഉരുള അവളുടെ വായിലേക്ക് ഇട്ടു കൊടുത്തതും അവളുടെ കണ്ണ് നിറഞ്ഞു..

എന്തിനാ കരയണേ….ഗൗതം അവളുടെ നിറഞ്ഞ കണ്ണ് കാണാനാവാതെ എങ്ങോട്ടോ മിഴികളൂന്നി ചോദിച്ചു..

സന്തോഷം കൊണ്ടാ… ഇനി എനിക്ക് സ്വന്തമാണെന്ന് പറയാൻ ഒരാള് ആയല്ലോ.. ഇയാൾക്കു സ്വന്തമാണെന്ന് പറയാൻ ഞാനും ഉണ്ടല്ലോ.. ഇത്രയും നാൾ എല്ലാരും ഉണ്ടായിരുന്നു.. എല്ലാരും എന്നെ സ്നേഹിച്ചിട്ടേ ഉള്ളു..പക്ഷേ എന്റെ വിഷമം പറഞ്ഞു ഒന്ന് കരയാനും എന്റെ സന്തോഷം പങ്കിടാനും എന്റെ കുഞ്ഞ് കുഞ്ഞ് പരിഭവങ്ങൾ പറയാനും
എനിക്ക് ഒന്ന് കെട്ടിപിടിച്ചു ഉറങ്ങാനോ ആരും ഇല്ലായിരുന്നു… ഒറ്റയ്ക്ക് ഇരുന്നു എത്രയോ രാത്രികളിൽ ഞാൻ ഉറങ്ങാതെ കരഞ്ഞു തീർത്തിട്ടുണ്ടെന്നോ.. നിങ്ങൾ എന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞപ്പോൾ മരിച്ചാലോ എന്നുവരെ തോന്നി… ഈ ഒരു നിമിഷം എന്റെ സ്വപ്നത്തിൽ പോലും ഇല്ലായിരുന്നു…മാളു പറയുന്നത് കേട്ടതും ഗൗതമിന്റെ കണ്ണ് നിറഞ്ഞു..ഗൗതം അവളുടെ കയ്യിൽ മുറുക്കി പിടിച്ചു ഇനി ഒരിക്കലും കരയിപ്പിക്കില്ലെന്നപോലെ..രണ്ടുപേക്കും ഭക്ഷണം കഴിക്കാൻപോലും പറ്റിയില്ല…അവരുടെ പ്രവർത്തികൾ എല്ലാം ശിവാനിയും ലക്‌ഷും ശ്രദ്ധിക്കുന്നുണ്ടായിരുന്നു…

നിനക്കറിയോ ശിവാനി നമ്മൾ ജീവന് തുല്യം സ്നേഹിക്കുന്ന ആൾ നമ്മളെ ഇഷ്ടമല്ലെന്ന് പറയുമ്പോഴുണ്ടാകുന്ന വേദന ഉണ്ടല്ലോ.. അത് വല്ലാത്തൊരു വേദനയാണ്… അന്നേരം ലക്ഷ്ന്റെയും കണ്ണ് നിറഞ്ഞു…. പാവം മാളു.
അവൾ ഒരുപാട് ആഗ്രഹിച്ചു കിട്ടിയ ജീവിതമാണ്ഇത് … ഗൗതം അവനു നേരത്തെ അവളെ ഒരുപാട് ഇഷ്ടായിരുന്നു.. അതെനിക്ക് നന്നായിട്ട് അറിയാം… ആരാരും ഇല്ലാത്ത തനിക്ക് ചേരുന്ന പെണ്ണല്ല അവളെന്ന് തോന്നി ഓരോരോ കാരണങ്ങൾ പറഞ്ഞൂ അവൻ ഒഴിഞ്ഞു മാറിയതാ… നിനക്കറിയോ ശിവാനി.. ഞാൻ ഇന്നേവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വ്യക്തി അതാണ് ഗൗതം..മാളൂന്റെ ഭാഗ്യമാണ് അവൻ.. അവൻ പുറമെ കാണിക്കാഞ്ഞിട്ടാണ്..അവളോടുള്ള പ്രണയം ഉള്ളിൽ ഒഴുകിയൊലിക്കുവാണ്…ലക്ഷ്  ചെറു ചിരിയോടെ പറഞ്ഞു..

അങ്ങനെയാണ് വേണ്ടത് അല്ലാതെ ഇങ്ങനെ എല്ലാരുടെയും മുന്നിൽ വെച്ച് സ്നേഹം പ്രകടിപ്പിക്കുകയല്ല വേണ്ടത്… ശിവാനി ലക്ഷ്നിട്ട് താങ്ങി..

അതെന്റെ ഗതികേട് കൊണ്ടാണ്.. ബെഡ്‌റൂമിൽ എത്തിയാൽ നീ കൂതറ അല്ലെ.. ഇങ്ങനെ ആവുമ്പോൾ പിന്നേ എതിരൊന്നും പറയാതെ ചെയ്തോളും അതാണ് ലക്ഷ് അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു…

അങ്ങനെ അശ്വതി എല്ലാവരുടെയും അനുഗ്രഹത്തോടെ നിഖിലിന്റെ കൂടെ അവന്റെ വീട്ടിലേക്ക് പുറപ്പെട്ടു.. ഒരുപാട് ദൂരം ആയതിനാൽ ഗൗതവും മാളുവും രണ്ടു ദിവസം കഴിഞാണ് പോവുന്നത് എന്ന് തീരുമാനിച്ചു.. അതിനാൽ ഇരുവർക്കും മണിയറ ഒരുക്കിയത് തറവാട്ടിൽ തന്നെയായിരുന്നു…

ശ്രാവണിന്റെ ലീവ് കഴിയാറായതിനാൽ പിറ്റേന്ന് രാവിലെ ലക്ഷ് അവനെയും കൊണ്ടു അവിടുന്ന് ഇറങ്ങി…ലക്ഷ് അവിടുന്ന് പോയ തക്കം നോക്കി സരോജിനി മുത്തശ്ശി മാലപ്പടക്കത്തിനു തിരി കൊളുത്താൻ തീരുമാനിച്ചു.. അതുപോലെ ശ്രാവൺ ലക്ഷ്നോട് പറഞ്ഞിരുന്നു വീട്ടിൽ പോയിട്ട് നമുക്ക് ഊട്ടിയിലേക്ക് പോയാൽ മതി.. തനിക്ക് ചേട്ടന് ഒരു സാധനം ഏല്പിക്കാൻ ഉണ്ട് മരിക്കുന്നതിന് മുൻപ് ചേട്ടനെ ഏല്പിക്കാൻ അച്ഛൻ പറഞ്ഞതാണ്..ചേച്ചി അറിയരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു അതുകൊണ്ടാണ് ഇത്രയും നാൾ തരാഞ്ഞത് എന്ന്… അങ്ങനെ ശിവാനിയുടെ വീട്ടിൽ എത്തിയ ലക്ഷിന്റെ കയ്യിൽ ശ്രാവൺ ഒരു പൊതി ഏല്പിച്ചു… തിരിച്ചു വാരാൻ നേരം തുറന്നു നോക്കാമെന്നു കരുതി ലക്ഷ് അത് ബാക്ക് സീറ്റിൽ വെക്കുകയും ചെയ്ത് യാത്ര തുടർന്നു……….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button