Kerala
യുവതിയും 2 കുട്ടികളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവം; ഭർത്താവ് കസ്റ്റഡിയിൽ

കോട്ടയത്ത് യുവതിയും രണ്ട് കുട്ടികളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കസ്റ്റഡിയിൽ. തൊടുപുഴ സ്വദേശി നോബി കുര്യാക്കോസിനെയാണ് ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂന്ന് പേരുടെയും മൃതദേഹം ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ കണ്ടത്. ഹോൺ മുഴക്കിയിട്ടും മൂന്ന് പേരും മാറിയില്ലെന്നും മൂന്ന് പേരും കെട്ടിപ്പിടിച്ച് ട്രാക്കിൽ ഇരിക്കുകയായിരുന്നുവെന്നും ലോക്കോ പൈലറ്റ് പറഞ്ഞിരുന്നു
ഷൈനിയും നോബിയും ഒമ്പത് മാസമായി അകന്ന് കഴിയുകയാണ്. കോടതിയിൽ ഇവരുടെ വിവാഹ മോചന കേസ് നടക്കുന്നതിനിടയിലാണ് ആത്മഹത്യ.