തണൽ തേടി: ഭാഗം 50

എഴുത്തുകാരി: റിൻസി പ്രിൻസ്
ലച്ചൂ ഒരു പാവമാട്ടോ, ഒരുപാട് പ്രോബ്ലംസ് ഫേസ് ചെയ്തിട്ട അവൾ ഇപ്പോൾ ചേട്ടന്റെ വീട്ടിൽ നിൽക്കുന്നത്. ചേട്ടൻ അല്ലാതെ വേറെ ആരാണെങ്കിലും ഒരുപക്ഷേ ഇങ്ങനെ ഒന്നും ചെയ്യില്ല. രാത്രിയിൽ ഒരു പെൺകുട്ടി ഒറ്റപ്പെട്ടുപോകുമ്പോൾ അവളെ സഹായിക്കാനുള്ള ഒരു മനസ്സുണ്ടാവുക എന്ന് പറയുന്നത് ചെറിയ കാര്യമൊന്നുമല്ല. ആ സമയത്ത് അവൾ എന്നെ ഒന്ന് വിളിച്ചിരുന്നെങ്കിൽ ഞാൻ അവളെ എന്റെ വീട്ടിലേക്ക് കൊണ്ടുപോയേനെ. എങ്കിലും എത്ര ദിവസം എനിക്ക് സംരക്ഷിക്കാൻ പറ്റും. അവളുടെ അച്ഛനും ചെറിയമ്മയൊക്കെ ഓപ്പോസിറ്റ് നിൽക്കുമ്പോൾ എനിക്ക് പരിധികളില്ലേ.? അവൾക്ക് ശരിക്കും വേണ്ടത് ചേട്ടനെപ്പോലെ നട്ടെല്ലുള്ള ഒരു പുരുഷന്റെ സംരക്ഷണമാണ്. ആ വിവേക് ഭൂലോക ഉടായിപ്പ് ആണെന്ന് എനിക്ക് ആദ്യം അറിയാമായിരുന്നു.
അർച്ചന പറയുകയാണ് ലക്ഷ്മി നിസ്സഹായമായി അവളെ നോക്കുന്നുണ്ട്. അവളുടെ മുഖം കാണെ സെബാസ്റ്റ്യന് ചിരി വന്നു പോയിരുന്നു.
എന്നിട്ട് എന്താ താൻ കൂട്ടുകാരിക്ക് പറഞ്ഞു കൊടുക്കാഞ്ഞത് ആ ബന്ധം വേണ്ടെന്ന്.
അവൻ കൈകെട്ടി നിന്ന് ചോദിച്ചു
അവളുടെ സിറ്റുവേഷൻ അങ്ങനെയായിരുന്നു ചേട്ടാ. ഇനിയിപ്പോ അവനെ കൊണ്ട് ഇവൾ ആ വീട്ടിൽ നിന്ന് രക്ഷപെടുന്നെങ്കിൽ രക്ഷപ്പെട്ടോട്ടെ എന്ന് ഞാനും കരുതി. അവളുടെ വീട്ടിലെ അവസ്ഥ അത് ഭയങ്കര ശോചനീയാമായിരുന്നു. അതിപ്പോ ഞാനെത്ര പറഞ്ഞാലും ചേട്ടനും മനസ്സിലാവില്ല. അനുഭവിച്ചാൽ മാത്രം മനസ്സിലാവുന്ന കാര്യങ്ങൾ. ചേട്ടനോട് എനിക്കൊരു ഒറ്റ റിക്വസ്റ്റ്യൊള്ളൂ. ഒരുപാട് അനുഭവിച്ചതാണ് ഇവൾ. ഒരുപാട് വിഷമിച്ചത് ആണ്. അവളെ വിഷമിപ്പിക്കരുത്.
സെബാസ്റ്റ്യൻ തലയാട്ടി നന്നായി ഒന്ന് ചിരിച്ചു കാണിച്ചു.
പിന്നെ ചേട്ടന്റെ നമ്പരിൽ വിളിച്ചാൽ ഇവളെ കിട്ടില്ലേ..? രാവിലെ ഒരു ആറുമണിക്ക് മുൻപും വൈകിട്ട് ഒരു ഏഴുമണിക്ക് ശേഷവും വിളിച്ചാൽ കിട്ടും.
സെബാസ്റ്റ്യൻ പറഞ്ഞു.
ഞാൻ ഇടയ്ക്ക് വിളിക്കാം. എന്നാൽ ഞാൻ പോട്ടെ കുറച്ചു കാര്യങ്ങൾ ഉണ്ട്. ഇവളെ ഒന്ന് കാണാൻ വേണ്ടി ഇറങ്ങിയത് ആണ്. പിന്നെ കല്യാണത്തിന് രണ്ടുപേരും കൂടി വന്നു ഇൻവിറ്റേഷൻ തരണം
അവൾ പറഞ്ഞപ്പോൾ അവൻ ചിരിച്ചുകൊണ്ട് തലയാട്ടി കാണിച്ചു..
എങ്കിൽ പിന്നെ ലച്ചു നീ കയറിയിരുന്നോ? ഞാൻ പോവാ. ഇടയ്ക്ക് വിളിക്കാം.
അർച്ചന വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ ലക്ഷ്മി അവൾക്ക് നേരെ കൈ വീശി കാണിച്ചു.
അവൾ അവിടെ നിന്നും പോയിക്കഴിഞ്ഞപ്പോൾ വണ്ടിയിൽ താനും സെബാസ്റ്റ്യനും മാത്രമേ ഉള്ളൂ എന്ന ബോധം ലക്ഷ്മിക്ക് വന്നു. ആ നിമിഷം അവൾക്ക് ചെറിയൊരു ചമ്മൽ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ചിരിച്ചുകൊണ്ട് നിൽക്കുകയാണ്.
കൂട്ടുകാരി കൊള്ളാലോ നന്നായി സംസാരിക്കുന്നുണ്ട്. തന്നെ പോലെയല്ല,
അവൻ പറഞ്ഞപ്പോൾ അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി..
എനിക്ക് നന്നായി സംസാരിക്കുന്ന പെൺകുട്ടികളെ ഭയങ്കര ഇഷ്ടമാ…
അവളെ നോക്കി അവൻ പറഞ്ഞു.
എങ്കിൽ പിന്നെ നന്നായി സംസാരിക്കുന്ന ഏതെങ്കിലും പെൺകുട്ടികളെ നോക്കായിരുന്നില്ലേ.?ഇഷ്ടം പോലെ ഫാൻസ് ഉണ്ടല്ലോ,
അവൾ അത് പറഞ്ഞപ്പോൾ അവൻ അവളെ ഒന്ന് അത്ഭുതത്തോടെ നോക്കി. ഇത് ആദ്യമായി ആണ് ഇത്രയും അധികാരത്തിൽ ഒക്കെ സംസാരിക്കുന്നത്.
അവൻ മുൻപേ ഇരുന്ന വാതിലിന്റെ അരികിലുള്ള സീറ്റിലേക്ക് ഇരുന്നുകൊണ്ട് അവൾ പുറത്തേ കാഴ്ചകളിലേക്ക് നോട്ടമെത്തിച്ചു. അവനപ്പോഴേക്കും അവളെ പോലും ഞെട്ടിച്ചുകൊണ്ട് അവളുടെ അരികിൽ തന്നെ വന്നിരുന്നു. ഒരു നിമിഷം അവളുടെ ഹൃദയതാളം വല്ലാതെ ഉയരുന്നുണ്ടായിരുന്നു.
നോക്കട്ടെ……! നന്നായി സംസാരിക്കുന്ന ഏതെങ്കിലും പെൺകുട്ടിയേ,
അവൻ ചോദിച്ചു
അവളുടെ തോളിൽ ഉരുമിയാണ് അവൻ ഇരിക്കുന്നത്. അവളുടെ മുഖത്തേക്ക് നോക്കിയാണ് ചോദ്യവും. വല്ലാത്തൊരു പരിഭ്രമം അവളെ മൂടുന്നുണ്ടായിരുന്നു. അവളുടെ ചുണ്ടുകൾ വിറക്കുന്നത് അവന് കാണാം.
നോക്കട്ടെ….!
ഒരിക്കൽ കൂടി അവൾക്ക് കേൾക്കാൻ പാകത്തിൽ അവളുടെ ചെവിയോരം അവൻ ചോദിച്ചു.
അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി, ഒപ്പം തന്നേ കൂർപ്പിച്ചു ഒരു നോട്ടവും …
അവൻ ചുണ്ടുകൾ കടിച്ചു പിടിച്ചു മീശ ഒന്ന് പിരിച്ചു ചിരിച്ചു
” എങ്കിൽ പിന്നെ ഈ മിണ്ടാപൂച്ചയേ വച്ചു അഡ്ജസ്റ്റ് ചെയ്യാം അല്ലേ.?
താടിയിൽ തഴുകി അവളെ നോക്കി അവൻ ചോദിച്ചു.
അപ്പോഴേക്കും ബസ്സിലേക്ക് ഒന്ന് രണ്ട് ആളുകളൊക്കെ കേറി തുടങ്ങി. ആ സമയം അവൾക്ക് അരികിൽ നിന്നും അവനെഴുന്നേറ്റു
എനിക്ക് ഈ മിണ്ടപെണ്ണിനെയാ ഇഷ്ട്ടം കേട്ടോ..!
പോകും വഴി അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ കാതോരം പറഞ്ഞവൻ….തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…