CricketSports

ചാമ്പ്യന്‍സ് ട്രോഫി: കിവികള്‍ കപ്പ് മറന്നേക്കൂ, അത് ഇന്ത്യക്കു തന്നെ: കാരണം

ടി20 ലോകകപ്പ് സ്വന്തമാക്കി മാസങ്ങള്‍ക്കു ശേഷം ടീം ഇന്ത്യ മറ്റൊരു ഐസിസി ട്രോഫിക്കു കൈയെത്തുംദൂരത്താണ്. ഐസിസി ചാംപ്യന്‍സ് ട്രോഫിയാണ് ഇന്ത്യക്കു വെറുമൊരു ജയം മാത്രം അകലെ നില്‍ക്കുന്നത്. ഞായറാഴ്ച നടക്കാനിരിക്കുന്ന കലാശപ്പോരില്‍ ന്യൂസിലാന്‍ഡുമായാണ് ട്രോഫിക്കായി ഇന്ത്യക്കു പോരടിക്കേണ്ടത്.

തുടരെ അഞ്ചാം ജയവുമായാണ് ഫൈനലില്‍ കപ്പ് ഇന്ത്യ പൊക്കാനൊരുങ്ങുന്നത്. ഇതു സാധിക്കുമെന്നു തന്നെ ആരാധകരും ഉറച്ചു വിശ്വസിക്കുന്നു. അതിനിടെ രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ തന്നെ കിരീടം ചൂടുമെന്നതിനു നിര്‍ണായകമായ ഒരു ‘തെളിവ്’ ഇപ്പോള്‍ പുറത്തുവന്നിരിക്കുയാണ്. ഇതു എന്താണൈന്നു നമുക്കു നോക്കാം

ദുബായില്‍ 100ല്‍ 100

ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഏകദിന ഫോര്‍മാറ്റിലുള്ള ഇന്ത്യയുടെ ഗംഭീര റെക്കോര്‍ഡ് തന്നെയാണ് ന്യൂസിലാന്‍ഡുമായുള്ള കലാശപ്പോരില്‍ ടീമിനെ ഫേവറിറ്റുകളാക്കുന്നത്. ഏകദിനത്തില്‍ ഇവിടെ ഇതുവരെ കളിച്ചിട്ടുള്ള ഒരു മല്‍സരം പോലും ഇന്ത്യന്‍ ടീം തോറ്റിട്ടില്ലെന്നു കണക്കുകള്‍ പറയുന്നു. ഫൈനലിനു മുമ്പ് ഇന്ത്യയുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തുന്നതും ഈ 100 ശതമാനം വിജയറെക്കോര്‍ഡാണ്.

നേരത്തേ 2018ലെ ഏഷ്യാ കപ്പാണ് ഇന്ത്യന്‍ ടീം ഇവിടെ കളിച്ചിട്ടുള്ള ഏകദിന ടൂര്‍ണമെന്റ്. അന്നു ഒരു കളി പോലും തോല്‍ക്കാതെയാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ കിരീടം ചൂടിയത്. വിരാട് കോലിയുടെ അഭാവമായിരുന്നു അന്നു ഹിറ്റ്മാന് നായകസ്ഥാനം നേടിക്കൊടുത്തത്. ട്രോഫിയുമായി അദ്ദേഹം തന്നെ ഏല്‍പ്പിച്ച റോള്‍ ഭംഗിയാക്കുകയും ചെയ്തു. ഫൈനലുള്‍പ്പെടെ അഞ്ചു കളികള്‍ ജയിച്ചാണ് ഇന്ത്യ ചാംപ്യന്‍മാരായത്. ഒരു മല്‍സരം ടൈയാവുകയും ചെയ്തു.

ചിരവൈരികളായ പാകിസ്താനെ ഗ്രൂപ്പുഘട്ടത്തിലും സൂപ്പര്‍ ഫോറിലും കെട്ടുകെട്ടിച്ച ഇന്ത്യയുടെ ഫൈനലിലെ എതിരാളികള്‍ ബംഗ്ലാദശായിരുന്നു. ഒടുവില്‍ ബംഗ്ലാ കടുവകളെ മൂന്നു വിക്കറ്റിനും തുരത്തി ഇന്ത്യന്‍ ടീം ഏഷ്യയിലെ രാജാക്കന്‍മാരാവുകയും ചെയ്തു. അതിനു ശേഷം ഏകദിനത്തില്‍ ഇന്ത്യന്‍ ടീം ദുബായില്‍ കളിക്കുന്ന ടൂര്‍ണമെന്റാണ് ചാംപ്യന്‍സ് ട്രോഫി. ഇത്തവണയും നായകസ്ഥാനത്തു രോഹിത് തന്നെയാണ്.

തുടരെ നാലു കളികളും ജയിച്ചാണ് ഇന്ത്യ ഇപ്പോള്‍ ഫൈനലില്‍ കടന്നിരിത്തുന്നത്. ഗ്രൂപ്പുഘട്ടത്തില്‍ ബംഗ്ലാദേശ്, ബദ്ധവൈരികളായ പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവരെ തകര്‍ത്തുവിട്ട ഇന്ത്യയുടെ ഫൈനലിലെ എതിരാളികള്‍ ഓസ്‌ട്രേലിയയായിരുന്നു. അവരെയും കെട്ടുകെട്ടിച്ചാണ് ന്യൂസിലാന്‍ഡുമായുള്ള ഫൈനലിന് ഇന്ത്യ അര്‍ഹത നേടിയിരിക്കുന്നത്

ഇരുടീമുകളുടെയും സ്‌ക്വാഡ്

ഇന്ത്യ– രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

ന്യൂസിലാന്‍ഡ്– മിച്ചെല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), മൈക്കല്‍ ബ്രേസ്വെല്‍, മാര്‍ക്ക് ചാപ്മാന്‍, ഡെവണ്‍ കോണ്‍വേ, മാറ്റ് ഹെന്റി, ടോം ലാതം (വിക്കറ്റ് കീപ്പര്‍), ഡാരില്‍ മിച്ചെല്‍, വില്യം ഒറൂക്കി, ഗ്ലെന്‍ ഫിലിപ്‌സ്, രചന്‍ രവീന്ദ്ര, നഥാന്‍ സ്മിത്ത്, കെയ്ന്‍ വില്യംസണ്‍, വില്‍ യംഗ്, ജേക്കബ് ഡഫി, കൈല്‍ ജാമിസണ്‍.

Related Articles

Back to top button
error: Content is protected !!