National
മുംബൈയിൽ വൻ തീപിടുത്തം; മൂന്ന് പേർക്ക് പരിക്ക്

മുംബൈ (മഹാരാഷ്‌ട്ര): മഹാരാഷ്‌ട്രയിലെ മറോളിൽ വൻ തീപിടുത്തം. ഗ്യാസ് പൈപ്പ്‌ലൈനിലെ ചോർച്ചയാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് (മാർച്ച് 9) പുലർച്ചെ 12.30 ഓടെയാണ് തീപിടിത്തമുണ്ടായത്.
തീപിടുത്തത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായും അവരെ ചികിത്സയ്ക്കായി അയച്ചതായും അസിസ്‌റ്റന്‍റ് ഡിവിഷണൽ ഫയർ ഓഫിസർ എസ് കെ സാവന്ത് പറഞ്ഞു. അപകടത്തിൽ ഒരു കാറും റിക്ഷയും ബൈക്കും കത്തിനശിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുലർച്ചെ 12:30 ഓടെയാണ് തീപിടിത്ത വിവരം ഞങ്ങൾക്ക് ലഭിച്ചത്. ബിഎംസി ജോലികൾ നടന്നുകൊണ്ടിരിക്കുമ്പോഴാണ് സംഭവം നടന്നത്. വിവരം ലഭിച്ചയുടനെ ഞങ്ങൾ സ്ഥലത്തെത്തി. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. അവരെ ചികിത്സയ്ക്കായി അയച്ചു,’ എന്ന് എസ്കെ സാവന്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.