Kerala
കരിപ്പൂരിൽ വൻ എംഡിഎംഎ വേട്ട; യുവാവിന്റെ വീട്ടിൽ നിന്നും പിടികൂടിയത് ഒന്നര കിലോ എംഡിഎംഎ

കരിപ്പൂരിൽ വൻ എംഡിഎംഎ വേട്ട. യുവാവിന്റെ വീട്ടിൽ നിന്നും ഒന്നര കിലോ എംഡിഎംഎ പിടികൂടി. എറണാകുളം മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്ത കരിപ്പൂർ മുക്കൂട് സ്വദേശി ആഷിഖിന്റെ വീട്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്
കൊച്ചിയിൽ ചെറുകിട ലഹരിവിൽപ്പന കച്ചവടക്കാർക്ക് എംഡിഎംഎ എത്തിച്ച് നൽകിയിരുന്നത് ആഷിഖാണ്. തുടർന്നാണ് ഇയാളുടെ കരിപ്പൂരിലെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയത്
പിടികൂടിയ എംഡിഎംഎക്ക് 50 ലക്ഷത്തോളം രൂപ വിലവരും. ഡാൻസാഫും കരിപ്പൂർ പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.