Kerala
എട്ട് മാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം; ഖദീജ മെഡിക്കൽ ഷോപ്പിൽ പരിശോധന

എട്ട് മാസം പ്രായമായ കുഞ്ഞിന് മെഡിക്കൽ ഷോപ്പിലെ ഫാർമസിസ്റ്റുകൾ മരുന്ന് മാറി നൽകിയ സംഭവത്തിൽ കണ്ണൂർ പഴയങ്ങാടിയിലുള്ള ഖദീജ മെഡിക്കൽസിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ഡോക്ടർ കൃത്യമായി മരുന്ന് എഴുതിയിട്ടും ഡോസ് കൂടിയ മരുന്നാണ് മെഡിക്കൽ ഷോപ്പിൽ നിന്നും എടുത്തുനൽകിയത്.
ഇത് കഴിച്ച കുട്ടി ഗുരുതരാവസ്ഥയിൽ ആസ്റ്റർ മിംസിൽ ചികിത്സയിലാണ്. ശനിയാഴ്ചയാണ് പനിയെ തുടർന്ന് കുഞ്ഞിനെ ഡോക്ടറെ കാണിച്ചത്. ഡോക്ടർ കാൽപോൾ സിറപ്പ് കുറിച്ച് നൽകി. എന്നാൽ കാൽപോൾ ഡ്രോപ്പ് ആണ് ഫാർമസിസ്റ്റുകൾ എടുത്ത് നൽകിയത്
പനി മാറിയെങ്കിലും കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ കണ്ടതോടെ വീണ്ടും ഡോക്ടറെ കാണിച്ചു. മരുന്ന് മാറിയത് അറിഞ്ഞ ഡോക്ടർ കുട്ടിക്ക് ലിവർ ഫംഗ്ഷൻ ടെസ്റ്റ് നടത്തി. ഇതിന്റെ ഫലങ്ങൾ പലതും ഉയർന്ന നിരക്കിലായതിനാലാണ് ആംസ്റ്റർ മിംസിൽ കുട്ടിയെ പ്രവേശിപ്പിച്ചത്.