Gulf
അബ്ദുൽ റഹീമിന്റെ മോചനം ഇനിയും നീളും; കേസ് റിയാദിലെ കോടതി വീണ്ടും മാറ്റിവെച്ചു

സൗദി ബാലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ മോചനം പ്രതീക്ഷിച്ച് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന് വീണ്ടും നിരാശ. കേസ് റിയാദിലെ കോടതി വീണ്ടും മാറ്റിവെച്ചു. ഇത് പത്താം തവണയാണ് കേസ് മാറ്റിവെക്കുന്നത്.
രാവിലെ 11 മണിക്ക് ആരംഭിച്ച സിറ്റിംഗിൽ ജയിലിൽ നിന്ന് അബ്ദുൽ റഹീം ഓൺലൈനായും അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധികളും കോടതിയിൽ എത്തിയിരുന്നു. നേരത്തെ 34 കോടി രൂപ ദയാധനം നൽകിയതോടെ വധശിക്ഷയിൽ നിന്ന് കോടതി ഒഴിവാക്കിയെങ്കിലും മോചനം സംബന്ധിച്ച തീരുമാനം നീളുകയാണ്
ഇതിന് വേണ്ടിയുള്ള ആദ്യ സിറ്റിംഗ് ഒക്ടോബർ 21നാണ് നടന്നത്. ഇതിന് ശേഷം പലതവണകളായി കേസ് മാറ്റിവെക്കുകയായിരുന്നു. മാർച്ച് മൂന്നിനാണ് അവസാന സിറ്റിംഗ് നടന്നിരുന്നത്.