Movies
തമിഴ് നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു

തമിഴ് സംവിധായകനും നടനുമായ മനോജ് ഭാരതിരാജ അന്തരിച്ചു. 48 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഒരു മാസം മുമ്പ് ഓപൺ ഹൃദയശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ മകനാണ്
സർജറിക്ക് ശേഷം വീട്ടിൽ വിശ്രമത്തിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. 1999ൽ ഭാരതിരാജ സംവിധാനം ചെയ്ത താജ്മഹൽ എന്ന ചിത്രത്തിൽ നായകനായാണ് മനോജ് സിനിമയിലേക്ക് എത്തുന്നത്.
സമുദ്രം, കടൽ പൂക്കൾ, അല്ലി അർജുന, വർഷമെല്ലാം വസന്തം, പല്ലവൻ, ഈറ നിലം, മഹാ നടികൻ, അന്നക്കൊടി, മാനാട് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 2023ൽ മാർഗഴി തിങ്കൾ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.