Kerala

ഇന്ന് അവലോകന യോഗം ചേരും; ഐസിഎംആർ സംഘം കോഴിക്കോട്

[ad_1]

മലപ്പുറം പാണ്ടിക്കാട്ടെ നിപ ബാധയിൽ തുടർ നടപടികൾ ആലോചിക്കാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. മരിച്ച കുട്ടിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ആറ് പേരുടെയും പരിസരവാസിയായ ഒരാളുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. 330 പേരാണ് കുട്ടിയുടെ സമ്പർക്ക പട്ടികയിലുള്ളത്.

ഇതിൽ 68 പേർ ആരോഗ്യ പ്രവർത്തകരാണ്. 101 പേർ ഹൈ റിസ്‌ക് പട്ടികയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണം തുടരുകയാണ്. നിപ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഐസിഎംആർ സംഘം കോഴിക്കോട് എത്തി. പ്രതിരോധ നടപടികൾ, ചികിത്സ തുടങ്ങിയ കാര്യങ്ങൾ സംസ്ഥാനത്തെ ആരോഗ്യ സംവിധാനവുമായി ചേർന്ന് ഇവർ പ്രവർത്തിപ്പിക്കും

നിലവിൽ നിപ വൈറസ് സംശയിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ 68കാരൻ ട്രാൻസിറ്റ് ഐസിയുവിൽ ചികിത്സയിലുണ്ട്. ഇദ്ദേഹത്തിന്റെ പ്രാഥമിക സ്രവ പരിശോധന ഫലം നെഗറ്റീവായിരുന്നു.
 



[ad_2]

Related Articles

Back to top button