National
ജമ്മു കാശ്മീരിലെ കത്വയിൽ ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടുന്നു; ഒരു പോലീസുദ്യോഗസ്ഥന് പരുക്ക്

ജമ്മു കാശ്മീരിലെ കത്വയിൽ ഭീകരരുമായി സുരക്ഷാ സേനയുടെ ഏറ്റുമുട്ടൽ. കഴിഞ്ഞ ദിവസം ഏറ്റുമുട്ടൽ നടന്ന ജുതാനയിലാണ് ഇന്നും ഏറ്റുമുട്ടൽ നടന്നത്. ഒരു പോലീസുദ്യോഗസ്ഥന് പരുക്കേറ്റു. കത്വയിൽ കഴിഞ്ഞ നാല് ദിവസമായി ഭീകർക്കായി തെരച്ചിൽ നടന്നുവരികയാണ്
ഇന്ന് രാവിലെ രാജ്ബാഗിലെ ജുതാനയിൽ തീവ്രവാദികളെ സുരക്ഷാ സേന കണ്ടെത്തുകയും ഏറ്റുമുട്ടൽ ആരംഭിക്കുകയുമായിരുന്നു. പ്രദേശത്തേക്ക് കൂടുതൽ സൈനികർ എത്തിയതായും ഏറ്റുമുട്ടൽ തുടരുകയാണെന്നും സേനാവൃത്തങ്ങൾ അറിയിച്ചു.
ഹിരാനഗർ സെക്ടറിലെ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട ഭീകരരുമായാണ് ഇന്ന് ഏറ്റുമുട്ടൽ നടന്നത്. ഞായറാഴ്ച വൈകുന്നേരവും പ്രദേശത്ത് ഭീകരരുമായി ഏറ്റുമുട്ടൽ നടന്നിരുന്നു.