Kerala

പികെ ശ്രീമതിയുടെ കണ്ണീര് കണ്ടാണ് ഖേദപ്രകടനം നടത്തിയത്; അത് തന്റെ ഔദാര്യമെന്ന് ബി ഗോപാലകൃഷ്ണൻ

സിപിഎം നേതാവ് പികെ ശ്രീമതിയോടുള്ള ഖേദപ്രകടനം പൊതുപ്രവർത്തകൻ എന്ന നിലയിലുള്ള തന്റെ ഔദാര്യമാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ഒത്തുതീർപ്പ് സമയത്ത് ശ്രീമതി ടീച്ചർ കണ്ണൂർ ജില്ലയിലെ അവരുടെ ബന്ധുക്കളടക്കം കളിക്കുന്നതുൾപ്പെടെ പറഞ്ഞ് കരഞ്ഞപ്പോൾ ഒരു സ്ത്രീയുടെ കണ്ണുനീരിന് രാഷ്ട്രീയത്തേക്കാൾ വിലയുണ്ടെന്ന് വിശ്വസിക്കുന്ന താൻ രാഷ്ട്രീയത്തിന്റെ അന്തസ്സിന് ഖേദം പ്രകടിപ്പിക്കാമെന്ന് പറയുകയായിരുന്നുവെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു്

ഫേസ്ബുക്കിലൂടെയാണ് ഗോപാലകൃഷ്ണന്റെ പ്രതികരണം. ഇന്നലെയാണ് പികെ ശ്രീമതിക്കെതിരെ നടത്തിയ അഴിമതി ആരോപണത്തിൽ ബി ഗോപാലകൃഷ്ണൻ പരസ്യമായി ഖേദം പ്രകടിപ്പിച്ചത്. ഉന്നയിച്ച ആരോപണങ്ങളിൽ കൃത്യമായ തെളിവില്ല എന്ന് തനിക്ക് മനസിലായതായും ടീച്ചർക്കുണ്ടായ മാനസിക വിഷമത്തിൽ നിരുപാധികം മാപ്പ് പറയുന്നതായും ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു

ചാനൽ ചർച്ചയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്നായിരുന്നു പി കെ ശ്രീമതിയുടെ പരാതി. കോവിഡ് കാലത്ത് സംസ്ഥാനത്തെ ആശുപത്രികളിലേക്ക് മരുന്നുകളും മറ്റ് ആവശ്യസാധനങ്ങളും എത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് ബി ഗോപാലകൃഷ്ണൻ പി കെ ശ്രീമതിക്കെതിരെ ആക്ഷേപം ഉന്നയിച്ചത്. ഇത് തനിക്ക് മാനഹാനി ഉണ്ടാക്കിയെന്നും പ്രസ്താവന പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന് വഴങ്ങാതെ വന്നതോടെയാണ് കണ്ണൂർ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ഇതിനെ തുടർന്ന് കേസ് ഹൈകോടതിയിൽ എത്തുകയായിരുന്നു. മധ്യസ്ഥതയിലൂടെ ഒത്തുതീർപ്പാക്കാനുള്ള നിർദേശം ഹൈക്കോടതി മുന്നോട്ട് വെച്ചതോടെയായിരുന്നു ഗോപാലകൃഷ്ണന്റെ ഖേദ പ്രകടനം.

 

Related Articles

Back to top button
error: Content is protected !!