Kerala
കാക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

കോഴിക്കോട് വെള്ളച്ചാട്ടത്തിൽ യുവാവിനെ കാണാതായി. കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിലാണ് സംഭവം. ദേവഗിരി കോളേജ് വിദ്യാർഥി സതീഷാണ് അപകടത്തിൽപ്പെട്ടത്.
വിനോദസഞ്ചാരത്തിനായി എത്തിയ ആറംഗ സംഘത്തിനൊപ്പമാണ് സതീഷും ഇവിടേക്ക് വന്നത്. കോഴിക്കോട് ചേവരമ്പലം സ്വദേശിയാണ്.
നാട്ടുകാരും നിലമ്പൂർ ഫയർഫോഴ്‌സും ചേർന്ന് യുവാവിനായി തെരച്ചിൽ നടത്തുകയാണ്. വളരെ ആഴമുള്ള സ്ഥലമാണിത്.