Kerala

അടുത്ത വർഷം മുതൽ യുപി ക്ലാസുകളിൽ ജയിക്കാനും മിനിമം മാർക്ക് വേണമെന്ന് വിദ്യാഭ്യാസ മന്ത്രി

അടുത്ത വർഷം മുതൽ സബ്ജക്ട് മിനിമം 5, 6, 7 ക്ലാസുകളിലും നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. യുപി ക്ലാസ് എഴുത്തു പരീക്ഷകൾക്ക് പാസാകാനും ഇനി മുതൽ മിനിമം മാർക്ക് നിശ്ചയിക്കും. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

എട്ടാം ക്ലാസിൽ വിജയകരമായി സബ്ജക്ട് മിനിമവും തുടർ ക്ലാസുകളും നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലഭിച്ച മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്ന് മന്ത്രി അറിയിച്ചു.

കുട്ടികൾ നേരിടുന്ന വൈകാരികവും മാനസികവുമായ വെല്ലുവിളികൾ പൊതുവിദ്യാഭ്യാസ വകുപ്പ് തിരിച്ചറിയുന്നുണ്ട്. ലഹരി ആസക്തിയും അക്രമവും വർധിച്ചുവരുന്ന ആശങ്കകളാണ്. സ്‌കൂളുകൾ ഉത്കണ്ഠയുടെതല്ല, സന്തോഷത്തിന്റെ ഇടങ്ങളായി മാറണമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!