Gulf
വഴക്കിനെ തുടർന്ന് പരസ്പരം കുത്തി; കുവൈത്തിൽ മലയാളി ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കുവൈത്തിൽ മലയാളി ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ജാബിർ ആശുപത്രിയിലെ നഴ്‌സായ കണ്ണൂർ സ്വദേശി സൂരജ്, ഭാര്യയായ ഡിഫൻസിൽ നഴ്‌സായ എറണാകുളം സ്വദേശിനി ബിൻസി എന്നിവരാണ് മരിച്ചത്.
അബ്ബാസിയയിലെ താമസിക്കുന്ന ഫ്‌ളാറ്റിൽ മരിച്ച നിലയിലാണ് ഇരുവരെയും ഇന്ന് കണ്ടെത്തിയത്. ഇരുവരും ഇന്നലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഫ്‌ളാറ്റിലെത്തിയതാണെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
ഓസ്‌ട്രേലിയയിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരും. വഴക്കിനെ തുടർന്ന് പരസ്പരം കുത്തിയതെന്നാണ് വിവരം. ഇവർ തമ്മിലുണ്ടായ തർക്കവും വഴക്കും അയൽവാസികൾ കേട്ടതായി പറയുന്നു.