National

ഗുരുഗ്രാമിൽ സ്‌കൂൾ പരിസരത്ത് സ്യൂട്ട് കെയ്‌സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

ഗുരുഗ്രാമിൽ സ്‌കൂളിന് സമീപം സ്യൂട്ട്‌കേസിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഗുരുഗ്രാം-ഫരീദാബാദ് റോഡിലെ ശിവ് നാടാർ സ്‌കൂളിന് സമീപമാണ് സ്യൂട്ട്‌കേസിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. സ്‌കൂളിന് സമീപത്ത് കൂടി പോവുകയായിരുന്ന വഴിയാത്രാക്കാരനാണ് ഈച്ചയരിച്ച രീതിയിൽ സ്യൂട്ട്‌കേസ് കണ്ടത്.

ഇതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. അജ്ഞാത മൃതദേഹം 30 നും 35 നും ഇടയിൽ പ്രായമുള്ള ഒരു സ്ത്രീയുടേതാണെന്ന് പോലീസ് പറഞ്ഞു. അഴുകിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന്റെ ഇടത് കൈയിൽ 8 എന്ന നമ്പറും ഇടത് തോളിൽ മാ എന്ന വാക്കും പച്ച കുത്തിയിട്ടുണ്ട്

പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്തിയ ശേഷം സ്യൂട്ട് കെയ്‌സിലാക്കി പ്രദേശത്ത് കൊണ്ടുവന്ന് ഉപേക്ഷിച്ചെന്നാണ് കരുതുന്നത്. യുവതിയെ തിരിച്ചറിയാനും പോലീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്.

 

Related Articles

Back to top button
error: Content is protected !!