Kerala
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; സന്തോഷ് വർക്കിക്ക് ജാമ്യം

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ആറട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്ക് ജാമ്യം. ചലചിത്ര നടിമാരെ അപമാനിച്ചെന്ന പരാതിയിൽ എറണാകുളം നോർത്ത് പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതി ജാമ്യമനുവദിച്ചത്
പ്രഥമദൃഷ്ട്യാ പ്രതിക്കെതിരായ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എന്നാൽ സന്തോഷ് വർക്കിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യൽ അനിവാര്യമല്ല. സമാന കുറ്റകൃത്യം ആവർത്തിക്കരുതെന്ന് കോടതി സന്തോഷ് വർക്കിക്ക് മുന്നറിയിപ്പ് നൽകി
സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വർക്കിയുടെ പരാമർശം നടി ഉഷ ഹസ്‌കയാണ് സംഭവത്തിൽ പോലീസിൽ പരാതി നൽകിയത്.