Kerala

ജങ്കാറിൽ കയറാൻ പുറകോട്ട് എടുക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് പുഴയിൽ വീണു

ചാലിയത്ത് നിന്ന് ബേപ്പൂരിലേക്ക് പോകാൻ ജങ്കാറിൽ കയറുന്നതിനിടെ കാർ നിയന്ത്രണം വിട്ട് ചാലിയാർ പുഴയിൽ പതിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കുഴിക്കാട്ട് മുഹമ്മദ് ഹനീഫയും കുടുംബവും സഞ്ചരിച്ച കാറാണ് ജങ്കാറിൽ കയറാൻ പുറകോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് പുഴയിൽ വീണത്.

കാറിൽ ഏഴ് പേരുണ്ടായിരുന്നു. ഉടൻ തന്നെ ജങ്കാറിലുണ്ടായിരുന്നവരും നാട്ടുകാരും കോസ്റ്റൽ പോലീസും ചേർന്ന് ഇവരെ രക്ഷപ്പെടുത്തി. മീഞ്ചന്തയിൽ നിന്ന് ഫയർ ഫോഴ്‌സ് യൂണിറ്റും സ്ഥലത്തുവന്നു

മൂന്ന് കുട്ടികളും മൂന്ന് സ്ത്രീകളുമടക്കം ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ക്രെയിൻ എത്തിയാണ് കാർ പുഴയിൽ നിന്നെടുത്ത്.

Related Articles

Back to top button
error: Content is protected !!