World

ഇത് ഞങ്ങളുടെ വിഷയമല്ല; ഇന്ത്യ-പാക് സംഘർഷത്തിൽ ഇടപെടില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ്

ഇന്ത്യ-പാക് സംഘർഷത്തിൽ ഇടപെടാനില്ലെന്ന നിലപാടുമായി അമേരിക്ക. അടിസ്ഥാനപരമായി ഇന്ത്യ-പാക് സംഘർഷം തങ്ങളുടെ വിഷയമല്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് റഞ്ഞു. സംഘർഷ തീവ്രത കുറയ്ക്കാൻ ഇരു രാജ്യങ്ങളെയും പ്രേരിപ്പിക്കുക എന്നത് മാത്രമാണ് അമേരിക്കക്ക് ചെയ്യാനാകുന്ന കാര്യം

ഇത് തങ്ങളെ ബാധിക്കുന്ന വിഷയം അല്ലാത്തതിനാലും നിയന്ത്രണപരിധിയിൽ വരാത്തതിനാലും യുഎസ് യുദ്ധത്തിൽ പങ്കുചേരില്ല. ഇന്ത്യക്കാരോട് ആയുധം താഴെ വെക്കാൻ പറയാൻ അമേരിക്കക്ക് സാധിക്കില്ല. പാക്കിസ്ഥാനികളോടും ആയുധം താഴെ വെക്കാൻ പറയാനാകില്ല.

നയതന്ത്ര മാർഗങ്ങളിലൂടെയുള്ള നീക്കങ്ങളെ തുടരു. ഇന്ത്യ-പാക് സംഘർഷം ആണവ സംഘർഷമോ പ്രാദേശിക യുദ്ധമോ ആയി മാറില്ലെന്നാണ് യുഎസ് ആഗ്രഹിക്കുന്നത്. അങ്ങനെ സംഭവിക്കുമെന്ന് നിലവിൽ കരുതുന്നില്ലെന്നും വാൻസ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!