National

ഇതിഹാസ പോരാട്ടമാണ് നടത്തിയത്; ഓപറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഓപറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിഹാസ പോരാട്ടമാണ് നടത്തിയത്. ഭാരത് മാതാ കീ ജയ് എന്നത് ഏതൊരു സൈനികന്റെയും ശപഥമാണ്. ശതകോടി ഇന്ത്യക്കാരെ തലയുയർത്തി നിർത്തിയ ഇതിഹാസ പോരാട്ടമാണ് സൈന്യം നടത്തിയത്.

പതിറ്റാണ്ടുകൾ കഴിഞ്ഞാലും സൈനിക ചരിത്രത്തിൽ ഈ സേവനം സ്മരിക്കപ്പെടുമെന്നും മോദി പറഞ്ഞു. ഓപറേഷൻ സിന്ദൂർ, നീതി, നിയമം സൈനിക ക്ഷമത എന്നിവയുടെ ത്രിവേണി സംഗമമാണ്. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ മണ്ണിൽ കയറി വേട്ടയാടി. അധർമത്തിനെതിരെ പോരാടുന്നത് നമ്മുടെ നാടിന്റെ പാരമ്പര്യമാണ്.

9 ഭീകര കേന്ദ്രങ്ങൾ തകർത്തു. നൂറോളം ഭീകരരെ കൊലപ്പെടുത്തി. അവരുടെ വ്യോമാക്രമണം ചെറുത്തു. ഇനി രാജ്യത്തിന് നേരെ ആക്രമണം നടത്താൻ തുനിഞ്ഞാൽ ഒരു മറുപടിയേ ഉള്ളൂ. വിനാശവും മഹാവിനാശവും. ഇനി പാക്കിസ്ഥാന് കുറച്ചുകാലം സമാധാനമായി ഉറങ്ങാൻ കഴിയില്ലെന്നും മോദി പറഞ്ഞു

Related Articles

Back to top button
error: Content is protected !!