അതിർത്തികളിൽ നിന്ന് സേനയെ വെട്ടിക്കുറയ്ക്കും; പദ്ധതി തയ്യാറാക്കി ഇന്ത്യയും പാക്കിസ്ഥാനും

അതിർത്തികളിൽ നിന്ന് സേനയെ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി തയ്യാറാക്കി ഇന്ത്യയും പാക്കിസ്ഥാനും. രണ്ട് ഡിജിഎംഒമാരും ഇന്ന് വിവരം പരസ്പരം കൈമാറിയേക്കും. അതിർത്തിയിൽ അധികമായി വിന്യസിച്ച സൈനികരെ പിൻവലിക്കും. അതിർത്തികളിൽ എത്തിച്ച കൂടുതൽ യുദ്ധസാമഗ്രികളും പിൻവലിക്കും. ഡിജിഎംഒമാർ ചർച്ച തുടരാനായി പ്രതിനിധികളെ ചുമതലപ്പെടുത്തും.
അതേസമയം ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്നതിന് ശേഷമുള്ള ആദ്യ കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന് ചേരും. അതിർത്തിയിലെ സാഹചര്യം എന്തെന്ന് ഇന്നത്തെ മന്ത്രിസഭാ യോഗം വിലയിരുത്തും. സുരക്ഷാ കാര്യങ്ങൾ പരിഗണിക്കുന്ന കാബിനറ്റ് സമിതിയും ഇന്ന് യോഗം ചേരും
പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ടിആർഎഫിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ സുരക്ഷാ സമിതിയെ സമീപിക്കാനിരിക്കുകയാണ് ഇന്ത്യ. ഇതേ കുറിച്ചും ഇന്നത്തെ കേന്ദ്ര മന്ത്രിസഭായോഗത്തിൽ ചർച്ചയുണ്ടാകും.