കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപം; മന്ത്രിയുടെ രാജി ആവശ്യപ്പെടേണ്ടെന്ന് ബിജെപി

കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായുടെ രാജി ആവശ്യപ്പെടേണ്ടെന്ന് സംസ്ഥാന ബിജെപിയുടെ തീരുമാനം. മുഖ്യമന്ത്രി മോഹൻ യാദവ് പങ്കെടുത്ത ബിജെപി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. കോടതി തീരുമാനം അനുസരിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു
വിജയ് ഷാ രാജിവെച്ചാൽ കോൺഗ്രസിന്റെ വിജയമായി മാറുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. വിഷയത്തിൽ മന്ത്രി നേരത്തെ ക്ഷമാപണം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ തീരുമാനപ്രകാരം മുന്നോട്ടു പോകാമെന്ന നിലപാടിൽ സംസ്ഥാന ബിജെപി നേതൃത്വമെത്തിയത്.
വിജയ് ഷായുടെ ഹർജി ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. മാധ്യമങ്ങൾ വിഷയത്തെ വളച്ചൊടിച്ചെന്നും മധ്യപ്രദേശ് ഹൈക്കോടതി എടുത്ത നടപടികൾ സ്റ്റേ ചെയ്യണമെന്നുമാണ് മന്ത്രിയുടെ ആവശ്യം. ഇന്നലെ രൂക്ഷ വിമർശനമാണ് മന്ത്രിക്കെതിരെ സുപ്രീം കോടതി ഉയർത്തിയത്.