അഫ്ഗാൻ വിദേശകാര്യ മന്ത്രിയുമായി ജയശങ്കർ ചർച്ച നടത്തി; താലിബാനുമായുള്ള ആദ്യ മന്ത്രിതല ചർച്ച

അഫ്ഗാൻ വിദേശകാര്യ മന്ത്രി അമിർ ഖാൻ മുതാഖിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫോണിൽ ചർച്ച നടത്തി. ഇന്ത്യ-അഫ്ഗാൻ സഹകരണം ശക്തമാക്കുന്നതിനുള്ള ചർച്ചകളാണ് നടന്നത്. അഫ്ഗാനിലെ താലിബാൻ ഭരണകൂടവുമായി ഇന്ത്യ നടത്തുന്ന ആദ്യ മന്ത്രിതല ചർച്ചയാണിത്
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാക്കിസ്ഥാനിലേക്ക് നടത്തി ഓപറേഷൻ സിന്ദൂറിലൂടെ പാക് ഭീകര താവളങ്ങൾ തകർത്തതിന് പിന്നാലെയാണ് താലിബാനുമായി ചർച്ച നടത്തിയതെന്നത് ശ്രദ്ധേയമാണ്. നേരത്തെ പഹൽഗാം ഭീകരാക്രമണത്തെ താലിബാൻ അപലപിച്ചിരുന്നു. പാക്കിസ്ഥാനും താലിബാനും തമ്മിൽ ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് ഇന്ത്യ താലിബാനുമായി ചർച്ചക്ക് തയ്യാറായത്
അഫ്ഗാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തിയ കാര്യം എസ് ജയശങ്കർ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തെ താലിബാൻ അപലപിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു. അഫ്ഗാന്റെ വികസന ആവശ്യങ്ങൾക്കുള്ള തുടർച്ചയായ പിന്തുണയും ഇന്ത്യ വാഗ്ദാനം ചെയ്തു.