Sports

ഐപിഎൽ മത്സരങ്ങൾ ഇന്ന് മുതൽ പുനരാരംഭിക്കും; ഇന്ന് കൊൽക്കത്ത-ബംഗളൂരു പോരാട്ടം

ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ ഇന്ന് പുനരാരംഭിക്കും. രാത്രി ഏഴരയ്ക്ക് നടക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. രാത്രി ഏഴരക്ക് ബംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം

11 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുള്ള ആർസിബി ഇന്ന് ജയിച്ചാൽ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാകും. നിലവിലെ ചാമ്പ്യൻമാരായ നൈറ്റ് റൈഡേഴ്‌സിന് ഇന്ന് ജീവൻമരണ പോരാട്ടമാണ്. പരാജയപ്പെട്ടാൽ അവർ പ്ലേ ഓഫ് കാണാതെ പുറത്താകും. 12 കളികളിൽ നിന്ന് 11 പോയിന്റാണ് കൊൽക്കത്തക്കുള്ളത്.

വിരാട് കോഹ്ലി ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം നടക്കുന്ന ആദ്യ മത്സരമാണ് ബംഗളൂരുവിന്റേത്. കോഹ്ലിക്ക് ആദരം അർപ്പിക്കാനായി ആരാധകർ കോഹ്ലിയുടെ ടെസ്റ്റ് ജേഴ്‌സി അണിഞ്ഞ് എത്തണമെന്ന് ആർസിബി ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!