Kerala
പത്തനംതിട്ടയിൽ കെഎസ്ആർടിസി കണ്ടക്ടറെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ടയിൽ കെഎസ്ആർടിസി കണ്ടക്ടറെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുനാട് കൂനംകരയിലാണ് സംഭവം. കൂനംകര സ്വദേശി സജീവാണ്(45) മരിച്ചത്.
സ്‌കൂട്ടർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് സംഭവം.
തലശ്ശേരിയിൽ കെഎസ്ആർടിസിയുടെ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുത്ത് മടങ്ങി വരികയായിരുന്നു സജീവ്. പോലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു.