ചാലിയാറിൽ നിന്ന് ഇതുവരെ കണ്ടെത്തിയത് 10 മൃതദേഹങ്ങൾ
[ad_1]
വയനാട് ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിന് പിന്നാലെ ചാലിയാർ പുഴയിൽ ജലനിരപ്പ് ഉയരുന്നു. അപകടമേഖലയിൽ നിന്ന് വലിയ വേഗത്തിൽ വെള്ളം ചാലിയാറിൽ ഇരച്ചെത്തുകയാണ്. 10 മൃതദേഹങ്ങൾ ചാലിയാറിൽ നിന്ന് ഇരുവരെ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.
ചാലിയാറിൽ നിലമ്പൂർ ഭാഗത്ത് നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഒരു കുട്ടിയുടെ മൃതദേഹം മുളങ്കാട്ടിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ്. ഒരു പുരുഷന്റെ മൃതദേഹം തല അറ്റ രീതിയിലും കണ്ടെത്തിയിട്ടുണ്ട്. തിരിച്ചറിയാനാകാത്ത നിലയിലാണ് പല മൃതദേഹങ്ങളും. പോത്തുകൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ചാലിയാറിൽ നിന്ന് ആറ് മൃതദേഹങ്ങൾ ലഭിച്ചു
ഇരുട്ടുകുത്തി കോളനിയിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. ഭൂതാനം മച്ചിക്കുഴിയിൽ നിന്ന് സ്ത്രീയുടെ മൃതദേഹം ലഭിച്ചു. വെള്ളിലമാട്ട് നിന്ന് ഒരു പുരുഷന്റെയും കുനിപ്പാറയിൽ നിന്ന് ഒരു കുട്ടിയുടെ മൃതദേഹവും ലഭിച്ചു.
[ad_2]