Kerala
വയനാട് കബനിഗിരിയിൽ വീണ്ടും പുലിയുടെ ആക്രമണം: ആടിനെ കൊന്നു

വയനാട് കബനിഗിരിയിൽ വീണ്ടും പുലിയുടെ ആക്രമണം. പനച്ചിമറ്റത്തിൽ ജോയിയുടെ ആടുകളെയാണ് പുലി ആക്രമിച്ചു കൊന്നത്. ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിൽ ഒരാടിന് കടിയേൽക്കുകയും ചെയ്തു.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസവും മേഖലയിൽ പുലി ഇറങ്ങി വളർത്തുനായയെ പിടിച്ചിരുന്നു.
പുലിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതിനെ തുടർന്ന് വനംവകുപ്പ് രണ്ട് കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നിട്ടും പുലിയുടെ ആക്രമണം തുടരുന്നത് പ്രദേശവാസികളിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.