ഇന്ത്യയുമായി ചർച്ചക്ക് താത്പര്യം അറിയിച്ച് പാക് പ്രധാനമന്ത്രി; വെള്ളവും തീവ്രവാദവും കാശ്മീരും ചർച്ച ചെയ്യാം

ഇന്ത്യയുമായി ചർച്ചക്ക് താത്പര്യമറിയിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. നിഷ്പക്ഷ വേദിയെന്ന നിലയിൽ സൗദിയിൽ വെച്ച് ചർച്ച നടത്താമെന്നാണ് ഷഹബാസ് നിർദേശിച്ചത്. നിർദേശം യാഥാർഥ്യമായാൽ പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സംഘത്തെ നയിക്കുമെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു
കാശ്മീർ, വെള്ളം, വ്യാപാരം, തീവ്രവാദം എന്നീ വിഷയങ്ങളിൽ ഊന്നിയാകും ചർച്ച. തീവ്രവാദ വിഷയത്തിൽ പാക്കിസ്ഥാൻ ചർച്ചകൾക്ക് തയ്യാറാകണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വെടിനിർത്തലിന് പിന്നാലെ ഇന്ത്യയുമായി ചർച്ചക്ക് തയ്യാറാണെന്ന് നേരത്തെ പാക്കിസ്ഥാൻ പറഞ്ഞിരുന്നു
നരേന്ദ്രമോദിയുമായും ചർച്ച നടത്താൻ തയ്യാറാണെന്ന് ഷഹബാസ് ഷെരീഫ് പറഞ്ഞിരുന്നു. അതേസമയം വെടിനിർത്തലിന് ശേഷം അതിർത്തികൾ സാധാരണ നിലയിലേക്ക് എത്തുമ്പോൾ പരസ്പര വിശ്വാസം കൂട്ടാനുള്ള നടപടി കൈക്കൊള്ളാൻ ഇരു രാജ്യങ്ങളുടെയും സേനകൾ തമ്മിൽ ധാരണയായി.